
അടിയോടടി, നെറ്റ്സിൽ ജഡേജയെ ബൗണ്ടറി പായിച്ച് വൈഭവ് സൂര്യവംശി (വിഡിയോ)
പത്താം ക്ലാസിലെ വാർഷിക പരീക്ഷ പോലും എഴുതാതെയാണ് താരം രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിൽ എത്തിയത്.
മുംബൈ: ഐപിഎൽ 2026 സീസണിനായുള്ള ടീമുകളുടെ തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനം കാണാനാണ്. പത്താം ക്ലാസിലെ വാർഷിക പരീക്ഷ പോലും എഴുതാതെയാണ് താരം രാജസ്ഥാൻ റോയൽസിന്റെ ക്യാംപിൽ എത്തിയത്. ഈ സീസണിലെ ടോപ് സ്കോറർ അകാൻ വൈഭവിന് കഴിയുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഇത്തവണ ക്ലബ്ബിലേക്ക് എത്തിയ രവീന്ദ്ര ജഡേജയും വൈഭവ് സൂര്യവംശിയും തമ്മിൽ നെറ്റ്സിൽ പരിശീലനം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം ക്ലബ് അധികൃതർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ജഡേജ പല രീതിയിൽ ബൗളുകൾ എറിഞ്ഞു വൈഭവിനെ കുടുക്കാൻ ശ്രമിക്കുന്നുണ്ട്.
എന്നാൽ, അനായാസം പന്തുകൾ നേരിട്ട് വൈഭവ് ബൗണ്ടറി നേടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഒരു തവണ വൈഭവിനെ വിക്കറ്റ് ആക്കാൻ ജഡേജയ്ക്ക് കഴിയുന്നുമുണ്ട്. വിഡിയോ ആരാധകർ കൂടി ഏറ്റെടുത്തതോടെ സംഭവം ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്.
ð¡ï¸ð𥶠pic.twitter.com/02GTC3hCcr
— Rajasthan Royals (@rajasthanroyals) March 19, 2026
ഐപിഎല്ലിലെ മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ 175 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ക്കണമെന്നാണ് ഈ സീസണിലെ പ്രധാന ആഗ്രഹം എന്ന് മുൻപ് വൈഭവ് പറഞ്ഞിരുന്നു. 2025ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെത്തിച്ചത്.
ഇതോടെ ഐപിഎല്‍ കരാര്‍ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടിയ താരം ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Vaibhav Suryavanshi Smashes Ravindra Jadeja for Boundaries in Nets.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




