
വൈഭവിനെ കുറിച്ച് മനു ഭാക്കറിനോട് ചോദിക്കുന്നത് എന്തിന്? വൈഭവിനോട് തിരിച്ചു ചോദിച്ചുനോക്ക്, വിവാദം

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുതാരോദയം വൈഭവ് സൂര്യവംശിയെക്കുറിച്ച് രാജ്യാന്തര ഷൂട്ടിങ് താരം മനു ഭാക്കറിനോട് ചോദ്യം ചോദിച്ചത് കായിക ലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നാഷനല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ 75-ാം വാര്‍ഷികാഘോഷവേളയിലാണ് സംഭവം. വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെക്കുറിച്ച് മാധ്യമപ്രവര്ത്തകന് മനു ഭാക്കറിനോട് അഭിപ്രായം തേടിയത്.
'മെന്റര്‍ഷിപ്പ് മികച്ചതാണെങ്കില്‍, അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ആളുകള്‍ നല്ലതാണെങ്കില്‍ പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് ഞാന്‍ പറയും. കഴിവുകള്‍ക്ക് പ്രായമില്ല. ആറുപതാം വയസ്സിലും ആറാം വയസ്സിലും മികച്ച കാര്യങ്ങള്‍ സംഭവിക്കാം. അതിനാല്‍, ചുറ്റുമുള്ളവര്‍ അദ്ദേഹത്തെ നന്നായി മെന്റര്‍ ചെയ്യുകയും ശരിയായി നയിക്കുകയും ചെയ്താല്‍, അദ്ദേഹം ഭാവിയില്‍ വലിയ താരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.' മനു ഭാക്കര്‍ പറഞ്ഞു
ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. പതിനഞ്ചു വസസ്സുകാരനായ ക്രിക്കറ്റ് താരം വൈഭവിനെക്കുറിച്ച് മുതിര്‍ന്ന ഷൂട്ടിങ് താരത്തോട് ചോദിച്ച ചോദ്യം അനാവശ്യമല്ലേയെന്ന ചര്‍ച്ചയാണ് സൈബറിടത്ത്. ഇതിനോടകം പല റെക്കോര്‍ഡുകളും തിരുത്തി ജൂനിയര്‍ ടീമിലും ആഭ്യന്തര, ഐപിഎല്‍ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരമാണ് വൈഭവ്. എന്നാല്‍ ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലാത്ത മനു ഭാക്കറിനോട് വൈഭവിനെക്കുറിച്ചു ചോദിച്ചതിന്റെ പ്രസക്തിയാണ് പലരും ചോദ്യം ചെയ്യുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മുന്‍ ഡയറക്ടര്‍ ജോയ് ഭട്ടാചാര്യയടക്കം ഇതില്‍ വിയോജിപ്പുമായി രംഗത്തെത്തി.
മനു ഭാക്കര്‍ ഒരു ഒളിംപിക് മെഡല്‍ ജേതാവാണ്. വൈഭവ് സൂര്യവംശിയെക്കുറിച്ച് അവര്‍ക്ക് എന്തു തോന്നുന്നു എന്ന് ചോദിക്കുന്നത് അവരുടെ നേട്ടങ്ങളോടും കായികരംഗത്തോടും നീതി പുലര്‍ത്തുന്നതല്ല. വൈഭവിനെ കുറിച്ചുള്ള ഒരു തലക്കെട്ട് നല്കാന് നിങ്ങളുടെ സ്പോര്‍ട്സ് എഡിറ്റര്‍മാര്‍ക്ക് മറ്റൊരു സെലിബ്രിറ്റിയുടെ ഉദ്ധരണി ആവശ്യമില്ല. അടുത്ത തവണ മനു ഭാക്കറിനെക്കുറിച്ച് വൈഭവ് സൂര്യവംശിയോട് ചോദിച്ചുനോക്കൂ, നിങ്ങള്‍ക്ക് എന്തു പ്രതികരണമാണ് ലഭിക്കുന്നതെന്ന് കാണാം.-ജോയ് ഭട്ടാചാര്യ എക്സില്‍ കുറിച്ചു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Vaibhav Suryavanshi's recent mention by Manu Bhaker has sparked a debate regarding the relevance of such questions
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



