'ബുംറയുടെ ആദ്യ പന്ത് വൈഭവ് സിക്സ് അടിച്ചതോടെ കളി മാറി'; താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തി ജയ്സ്വാൾ (വിഡിയോ)

ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ 32 പന്തിൽ പുറത്താകാതെ 77 റൺസും വൈഭവ് സൂര്യവംശി 14 പന്തിൽ 39 റൺസും നേടിയിരുന്നു. ഇതാണ് ടീമിന്റെ വിജയത്തിന് നിർണായകമായത്.

vaibhav suryavanshi
Vaibhav’s first-ball six off Bumrah boosted my confidence says Jaiswal.Source by : IPL/X
Last Updated :8 April 2026, 12:59 pm IST

ഗുവാഹത്തി: ഐപിഎല്ലില്‍ മുംബൈയെ 27 റൺസിന് രാജസ്ഥാന്‍ റോയല്‍സ് പരാജയപെടുത്തി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. മഴ വില്ലനായി എത്തിയതോടെ മത്സരത്തിലലെ ഓവറുകൾ 11 ആയി വെട്ടിച്ചുരുക്കിയിരുന്നു. മത്സരത്തിൽ മികച്ച തുടക്കമാണ് ഓപ്പണർമാർ രാജസ്ഥാൻ നൽകിയത്.

ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ 32 പന്തിൽ പുറത്താകാതെ 77 റൺസും വൈഭവ് സൂര്യവംശി 14 പന്തിൽ 39 റൺസും നേടിയിരുന്നു. ഇതാണ് ടീമിന്റെ വിജയത്തിന് നിർണായകമായത്. മത്സരത്തിൽ മുംബൈയുടെ സ്റ്റാർ ബൗളർ ബുംറ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സ് അടിച്ചു തന്റെ കഴിവ് ഒരിക്കൽക്കൂടി തെളിയിക്കാൻ വൈഭവിന് കഴിഞ്ഞിരുന്നു. ബുംറയെ സമ്മർദ്ദമില്ലാതെ വൈഭവ് നേരിട്ടതാണ് തന്റെ പ്രകടനം മികച്ചതാക്കാൻ കഴിഞ്ഞതെന്ന് മത്സരത്തിന് ശേഷം യശസ്വി ജയ്സ്വാൾ പറഞ്ഞു.

'ബുംറയുടെ ആദ്യ പന്തിൽ തന്നെ വൈഭവ് സിക്‌സർ അടിച്ചതോടെ കാര്യങ്ങൾ അനുകൂലമായി മാറിയിരുന്നു. ഞാൻ അവനോട് വലിയ ഷോട്ടുകൾക്ക് തന്നെ ശ്രമിക്കാൻ പറഞ്ഞു. ബുംറ ഒരു ലെജൻഡാണ്. അദ്ദേഹത്തിനെതിരെ റൺസ് നേടാൻ കഴിയുന്നത് അത്ര എളുപ്പമല്ല. ബുംറയുടെ ഓവറിൽ അവൻ റൺസ് നേടുന്നത് കണ്ടതോടെ എനിക്കും ആത്മവിശ്വാസം ലഭിച്ചു' ജയ്സ്വാൾ പറഞ്ഞു.

ഇതിലൂടെ തനിക്ക് ഉണ്ടായിരുന്ന സമ്മർദ്ദം കുറയുകയും മറ്റ് ബൗളർമാരെ മികച്ച രീതിയിൽ കളിക്കാനും കഴിഞ്ഞു. ഒപ്പം താൻ മനസിൽ ഉദ്ദേശിച്ചിരുന്ന ഗെയിം പ്ലാൻ കൃത്യമായായി നടപ്പിലാക്കാൻ കഴിഞ്ഞതായും യശസ്വി ജയ്സ്വാൾ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics