ശുഭ്മാന്‍ ഗില്‍, നവ്ദീപ് സെയ്‌നി, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരാണ് ഐസൊലേഷനില്‍ പോവുക

മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ
Last Updated :20 January 2024, 8:38 am IST

News Now

മെല്‍ബണ്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 5 ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐസൊലേഷനില്‍. രോഹിത്‌, ശുഭ്മാന്‍ ഗില്‍, നവ്ദീപ് സെയ്‌നി, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരാണ് ഐസൊലേഷനില്‍ പോവുക. 

ഐസൊലേഷനില്‍ കഴിയുന്ന ഇവര്‍ പ്രത്യേകം പരിശീലനം നടത്തും. മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ ഇന്ത്യന്‍ താരങ്ങളെ കണ്ടതിന്റെ ത്രില്ലില്‍ ആരാധകന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് കളിക്കാരെ കുടുക്കിയത്. 

ഇന്ത്യന്‍ താരങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെ ബില്‍ താന്‍ കൊടുത്തതായി അവകാശപ്പെട്ടാണ് നവല്‍ദീപ് സിങ് എന്നയാള്‍ ട്വിറ്ററില്‍ എത്തിയത്. ബില്‍ കൊടുത്തെന്ന് അറിഞ്ഞപ്പോള്‍ റിഷഭ് പന്തും രോഹിത്തും തന്റെ പക്കലേക്ക് വന്നതായും, റിഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചതായും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു. 

ഔട്ട്‌ഡോര്‍ റെസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനാണ് കളിക്കാര്‍ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇന്‍ഡോറിലാണ് രോഹിത്തും കൂട്ടരും ഇരുന്നത് എന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ബിസിസിഐ സംഭവം അന്വേഷിക്കുകയും, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നു എന്ന് തിരിച്ചറിഞ്ഞതോടെ കളിക്കാരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയുമാണ്.
 

Related Article

റിഷഭ് പന്ത് എന്നെ ആലിംഗനം ചെയ്തിട്ടില്ല, ആവേശത്തില്‍ പറഞ്ഞുപോയതാണ്; ഇന്ത്യന്‍ ആരാധകന്റെ വിശദീകരണം

റെസ്‌റ്റോറന്റില്‍ ഇന്ത്യന്‍ കളിക്കാര്‍; കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിച്ചതായി സൂചന; ബിസിസിഐ അന്വേഷിക്കുന്നു

മെല്‍ബണിലെ റെസ്റ്റോറന്റില്‍ രോഹിത്തും, ഗില്ലും, പന്തും; 6683 രൂപ ബില്‍ അടച്ച് ഇന്ത്യന്‍ ആരാധകന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates