
News Now
'മറ്റൊരു നായകനായിരുന്നേല് വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള് മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മാഡ്രിഡ്: യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തിനോട് ഒറ്റ ഗോളിന് തോറ്റ് നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ പുറത്തേക്കുള്ള വഴി കണ്ടു. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ വ്യക്തമായ മേൽക്കൈ നേടിയ മത്സരത്തിൽ പക്ഷേ വിജയം ബെൽജിയത്തെ കടാക്ഷിച്ചു. തോർഗൻ ഹസാഡ് നേടിയ ഉജ്ജ്വല ഗോളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്.
മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ബെൽജിയം ഗോൾ കീപ്പർ തിബോട്ട് കോട്ട്വയോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. വീഡിയോ വളരെ വേഗം വൈറലായി മാറുകയും ചെയ്തു.
"[The ball] didn't want to go in today."
â UEFA EURO 2020 (@EURO2020) June 27, 2021
Thibaut Courtois & Cristiano Ronaldo after the final whistle...#EURO2020 pic.twitter.com/oBDyZG3f8j
‘ഭാഗ്യം അല്ലേ, ഇന്നു പന്തിനു ഗോൾ വര കടക്കണം എന്നുണ്ടായിരുന്നില്ല. ഭാവുകങ്ങൾ’- എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ക്വോട്ട്വയ്ക്കുള്ള ആശംസ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ യുവേഫ യൂറോയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചതോടെയാണു വൈറലായത്.
ഏദൻ ഹസാഡിന്റെ സഹോദരനും ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് വിങ്ങറുമാണ് ബെൽജിയത്തിന് നിർണായക ഗോൾ സമ്മാനിച്ച തോർഗൻ ഹസാഡ്. ഗോൾ മടക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പോർച്ചുഗലിന്റെ ഫിനിഷിങ് പിഴച്ചു. രണ്ടാം പകുതിയിൽ റാഫേൽ ഗുറെയ്‌റോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ സ്ട്രൈക്കർ ജോവ ഫെലിക്സ് ഗോൾ മടക്കാനുള്ള സുവർണാവസരം തുലച്ചതും പോർച്ചുഗലിനു തിരിച്ചടിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

