മൂന്നാം ടെസ്റ്റ്; ടോസ് ഇന്ത്യക്ക്; ആദ്യം ബാറ്റ് ചെയ്യും

മൂന്നാം ടെസ്റ്റ്; ടോസ് ഇന്ത്യക്ക്; ആദ്യം ബാറ്റ് ചെയ്യും

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:56 am IST
Edited by :migrator

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 

പരിക്കേറ്റ് പുറത്തായി മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവ് അന്തിമ ഇലവനില്‍ ഇടം പിടിച്ചു. 

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നില്‍ക്കുന്നത്. ജയിക്കുന്ന ടീമിന് പരമ്പര. 

ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരിക്ക് മാറി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. 

ഇന്ത്യ ഇന്നുവരെ ഒരു ടെസ്റ്റ് മത്സരം പോലും കേപ് ടൗണില്‍ വിജയിച്ചിട്ടില്ല. അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് ഫലം. 

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്‌റ, ഉമേഷ് യാദവ്.
 

News Now