'സാറാ ഭാഭി കൈസി ഹോ' ആരാധകരുടെ കളിയാക്കലിൽ പ്രതികരിക്കാതെ ​ഗിൽ, തുടരാൻ ആക്ഷൻ കാണിച്ച് കൊഹ്‌ലി; വീഡിയോ

ആരാധകരോട് ചിരിച്ചുകൊണ്ട് ചാന്റിങ് തുടരാൻ കോലി ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

ശുഭ്‌മൻ ​ഗില്ലിനെ കളിയാക്കി ആരാധകർ/ ചിത്രം ഫേസ്ബുക്ക്
Last Updated :20 January 2024, 9:16 am IST

ഭോപ്പാൽ: '​സാറാ ഭാഭി കൈസി ഹോ' എന്ന നീട്ടിയുള്ള ആരാധകരുടെ കളിയാക്കലിൽ പ്രതികരിക്കാതെ ശുഭ്‌മൻ ​ഗിൽ. ഇൻഡോറിലെ ഹോൽകർ സ്റ്റേഡിയത്തിൽ ഇന്ത്യ-ന്യൂസീലാൻഡ് പരമ്പരയിലെ അവസാന ഏകദിനത്തിനെത്തിയ ആരാധകരാണ് ​ഗില്ലിന്റെ ശ്രദ്ധ നേടാൻ സാറയുടെ പേര് വിളിച്ച് കളിയാക്കിയത്. എന്നാൽ ആരാധകരുടെ കളിയാക്കലിൽ ​ഗില്ലായിരുന്നില്ല പ്രതികരിച്ചത്. പകരം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയായിരുന്നു. ആരാധകരോട് ചിരിച്ചുകൊണ്ട് ചാന്റിങ് തുടരാൻ കൊഹ്‌ലി ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ പഞ്ചാബി നടി സോനം ബജ്‌വയ് പ്രണയ ജീവിതത്തെ കുറിച്ച് ​ഗില്ലിനോട് ചോദിച്ചിരുന്നു. തൊട്ടുപിന്നാലെ ബോളിവുഡിലെ ഏറ്റവും മികച്ച നടിയെ കുറിച്ച് ചോദിച്ചപ്പോൾ ഒട്ടും താമസിക്കാതെ സാറ അലി ഖാൻ എന്ന് ​ഗിൽ പ്രതികരിച്ചു. താരവുമായി ഡേറ്റിങ് ചെയ്യുമോ എന്ന ചോദ്യത്തിന് 'ഒരുപക്ഷേ' എന്നും ​ഗിൽ മറുപടി പറഞ്ഞു. അന്നു മുതൽ ​ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

അതേസമയം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുമായും ചേർത്ത് ​ഗില്ലിന്റെ പേര് ഉയർന്ന് വന്നിരുന്നു. തകർപ്പൻ ബാറ്റിങ് പ്രകടനങ്ങൾ നടത്തിയ ഗില്ലിനെ കിവീസിനെതിരായ ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുത്തിരുന്നു. മൂന്നു മത്സരങ്ങളിൽ നിന്ന് 360 റൺസാണ് താരം ന്യൂസീലൻഡിനെതിരെ അടിച്ചെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now