അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി വിരാട് കോഹ്‌ലി; അഭിനന്ദിച്ച് ബിസിസിഐ

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 372 റണ്‍സിന്‍രെ കൂറ്റന്‍ വിജയം നേടിയതോടെയാണ് കോഹ്‌ലി പുതിയൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്

വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം
Last Updated :20 January 2024, 8:52 am IST
Edited by :migrator

മുംബൈ : അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മുംബൈയില്‍ നടന്ന ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 372 റണ്‍സിന്‍രെ കൂറ്റന്‍ വിജയം നേടിയതോടെയാണ് കോഹ്‌ലി പുതിയൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും 50 വിജയങ്ങള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡാണ് ഇന്ത്യന്‍ നായകന്‍ കരസ്ഥമാക്കിയത്. ഈ നേട്ടത്തിന് കോഹ്‌ലിയെ അഭിനന്ദിച്ച് ബിസിസിഐ ട്വീറ്റ് ചെയ്തു. 

ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 167 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. നാലു വിക്കറ്റ് വീതം വീഴ്ത്തിയ അശ്വിനും ജയന്ത് യാദവുമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 

വിജയത്തോടെ രണ്ടു മല്‍സര പരമ്പര ഇന്ത്യ സ്വന്തമാക്കി. രാഹുല്‍ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തശേഷം നേടുന്ന ആദ്യ പരമ്പര വിജയം കൂടിയാണിത്. 
 

News Now