
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

ബംഗളൂരു: ഇന്ത്യന് ക്രിക്കറ്റ് ടീമില് ഫിറ്റ്നസിന്റെ കാര്യത്തില് ഒരു വീട്ടുവീഴ്ചയ്ക്കും നില്ക്കാത്ത താരമാണ് മുന് നായകന് കൂടിയായ വിരാട് കോഹ്ലി. കായിക ക്ഷമതയില് നിലവില് ടീമിലെ ഒന്നാമന് എന്നു തന്നെ അദ്ദേഹത്തെ വിശേഷിക്കാം. ഫിറ്റ്നസിലും ജീവിതത്തിലെ അച്ചടക്കത്തിലും കരിയറിന്റെ തുടക്കക്കാലത്ത് താന് വലിയ പ്രാധാന്യം നല്കിയിരുന്നില്ലെന്ന് കോഹ്ലി തുറന്നു പറഞ്ഞു.
ഐപിഎല് പുതിയ സീസണിന് മുന്നോടിയായി ബാംഗ്ലൂര് ടീമിനൊപ്പം ചേരാന് പോകുന്നതിനിടെ 2023ലെ ഇന്ത്യന് സ്പോര്ട്സ് ഹോണേഴ്സ് ചടങ്ങില് സംസാരിക്കവേയാണ് തന്റെ ആദ്യ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. ഭാര്യ അനുഷ്ക ശര്മയ്ക്കൊപ്പം സംസാരിക്കുകയായിരുന്നു കോഹ്ലി. ചടങ്ങിനിടെ ഒരു റാപ്പിഡ് ഫയര് റൗണ്ട് ഇരുവര്ക്കും നേരിടേണ്ടി വന്നു. ഒരു ഡാന്സ് വേദിയില് ആരാണ് കൂടുതല് തിളങ്ങുകയെന്നായിരുന്നു ചോദ്യം. കോഹ്ലിയെന്നായിരുന്നു അനുഷ്കയുടെ മറുപടി.
Virat Kohli and Anushka Sharma interview at  pic.twitter.com/gupi5irns7
 (@KohliSukoon) March 26, 2023
അനുഷ്കയുടെ ഉത്തരം കേട്ടപ്പോള് ഞാനോ എന്ന് ആശ്ചര്യപ്പെട്ടതിന് പിന്നാലെയായിരുന്നു കോഹ്ലിയുടെ വിശദീകരണം. മുന്പ് താനൊരു പാര്ട്ടി ബോയ് ആയിരുന്നുവെന്ന് കോഹ്ലി വ്യക്തമാക്കി.
'മുന്പ് ഞാന് മദ്യം കഴിക്കുമായിരുന്നു. ഇപ്പോഴില്ല. അന്നൊക്കെ പാര്ട്ടിക്ക് പോയാല് രണ്ടെണ്ണം കഴിച്ചാല് ഞാന് ഡാന്സ് വേദി കീഴടക്കും. ആളുകള്ക്ക് മടക്കും വരെ ഞാന് ഡാന്സ് കളിക്കുമായിരുന്നു. മദ്യപിച്ച കാര്യം ആളുകള് ശ്രദ്ധിക്കുന്നതൊന്നും എനിക്ക് വിഷയമുള്ള കാര്യമായിരുന്നില്ല. ഇപ്പോള് അതൊന്നുമില്ല. അതൊക്കെ പഴയ കാര്യങ്ങളാണ്'- കോഹ്ലി വെളിപ്പെടുത്തി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

