
കോഹ് ലിയുടെ ആ കണ്ണീരിലുണ്ട്, എല്ലാം, അങ്ങനെയാണ് കളിക്കാര്‍; പുകഴ്ത്തി പോണ്ടിങ്
18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു
അഹമ്മദാബാദ്: 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. 18 വര്‍ഷമായി ബംഗളൂരു ടീമിനൊപ്പം അടിയുറച്ച് നിന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലിക്കും (virat kohli) ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ദിനമാണ് ചൊവ്വാഴ്ച. കിട്ടാക്കനിയായിരുന്ന കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് താരവും. മത്സരവിജയത്തിന് ശേഷം വികാരഭരിതനായി കാണപ്പെട്ട കോഹ് ലിയെ വാഴ്ത്തിയിരിക്കുകയാണ് പഞ്ചാബ് കിംഗ്സിന്റെ മുഖ്യ പരിശീലകന് റിക്കി പോണ്ടിങ്.
മത്സരവിജയത്തിന് ശേഷം വികാരഭരിതനായ വിരാട് കോഹ്ലി മുട്ടുകുത്തി നിന്ന് കണ്ണീരോടെ പറഞ്ഞത്, കഴിഞ്ഞ 18 വര്‍ഷമായി ഐപിഎല്‍ കിരീടത്തിനായി താന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും ടൂര്‍ണമെന്റ് ജയിക്കുന്നത് കളിക്കാര്‍ക്ക് എത്രമാത്രം അര്ത്ഥവത്താണെന്നുമാണെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. 'അവസാന ഓവറില്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും, അദ്ദേഹം കണ്ണുനീര് പൊഴിക്കുന്നത്, കളിക്കാരെ സംബന്ധിച്ച് എത്രമാത്രം അര്‍ത്ഥവത്താണെന്നാണ് അത് കാണിക്കുന്നത്. എല്ലാവര്ക്കും അതാണ് വേണ്ടത്'-ഫൈനലിന് ശേഷം പോണ്ടിങ് മാധ്യമങ്ങളോട് പറഞ്ഞു.
'ചെന്നൈ സൂപ്പര്‍ കിംഗ്സ് കുറച്ച് തവണ വിജയിച്ചിട്ടുണ്ട്, മുംബൈ ഇന്ത്യന്‍സും കുറച്ച് തവണ വിജയിച്ചിട്ടുണ്ട്. പക്ഷേ ഇത് ജയിക്കാന്‍ എളുപ്പമുള്ള ടൂര്‍ണമെന്റ് അല്ല. നിങ്ങള്‍ അതിനെക്കുറിച്ച് ദീര്‍ഘനേരം ചിന്തിക്കേണ്ടതുണ്ട്. ഇത് ജയിക്കുക എളുപ്പമല്ല. ഐപിഎല്‍ ജയിക്കുന്നത് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് ജയിക്കുന്നതിന്റെ അഞ്ചു പടി താഴെയാണെന്നു കോഹ്ലി പറഞ്ഞപ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലാകും. പരമ്പരാഗത ഫോര്‍മാറ്റ് ആയ ടെസ്റ്റിനെ ബഹുമാനത്തോടെ പരിഗണിക്കണമെന്ന് കോഹ്ലി യുവ ക്രിക്കറ്റ് കളിക്കാരോട് ഒരു ആവേശകരമായ അഭ്യര്‍ത്ഥന നടത്തുകയായിരുന്നു. അദ്ദേഹത്തിന് ഒരു മികച്ച ടെസ്റ്റ് മാച്ച് കരിയറുണ്ടായിരുന്നു, അത് ഇപ്പോഴും തുടരുന്നുണ്ട്' -പോണ്ടിങ് പറഞ്ഞു.
3 minutes of Raw Kohli ð¤©
— CA Akhil Agarwal (@InvestWithAkhil) June 3, 2025
Don't miss the end one.#RCBvsPBKS #Kohli pic.twitter.com/T6OwHxS4Sa
'നിങ്ങള്‍ക്കറിയാമോ, എന്റെ കരിയറില്‍ എനിക്ക് ലഭിച്ച ഏറ്റവും മികച്ച നിമിഷങ്ങള്ക്കൊപ്പമാണ് ഈ നിമിഷം. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിന് അഞ്ചു പടി താഴെയാണിത്'- മത്സരശേഷം കോഹ്ലി പറഞ്ഞു.
'ടെസ്റ്റ് ഫോര്‍മാറ്റിനെ ബഹുമാനത്തോടെ പരിഗണിക്കാന്‍ ഞാന്‍ യുവതാരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കാരണം നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍, നിങ്ങള്‍ ലോകത്ത് എവിടെയും ചുറ്റിനടന്നാലും ആളുകള്‍ നിങ്ങളുടെ അടുത്തുവന്ന് കൈ കൊടുത്തിട്ട് നന്നായി ചെയ്തു, നിങ്ങള്‍ നന്നായി കളിച്ചു എന്ന് പറയും. ലോക ക്രിക്കറ്റില്‍ എല്ലായിടത്തും ബഹുമാനം നേടണമെങ്കില്‍, ടെസ്റ്റ് ക്രിക്കറ്റ് ഏറ്റെടുക്കുക, നിങ്ങളുടെ ഹൃദയവും ആത്മാവും അതിനായി നല്‍കുക,'- കോഹ് ലി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



