
എന്തുകൊണ്ട് ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ല?സെലക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് വീരേന്ദര്‍ സെവാഗ്
എന്തുകൊണ്ട് ചഹലിനെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് മനസിലാവുന്നില്ല
ന്യൂഡല്‍ഹി: 11 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹലിന്റെ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന് എതിരെ ആര്‍സിബിക്ക് ജയം നേടിക്കൊടുത്തത്. പിന്നാലെ ചഹലിനെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ സെലക്ടര്‍മാര്‍ വിശദീകരണം നല്‍കേണ്ടതുണ്ട് എന്ന പ്രതികരണവുമായി എത്തുകയാണ് വീരേന്ദര്‍ സെവാഗ്.
നേരത്തേയും ചഹല്‍ നന്നായി തന്നെയാണ് പന്തെറിഞ്ഞത്. എന്തുകൊണ്ട് ചഹലിനെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് മനസിലാവുന്നില്ല. സെലക്ടര്‍മാര്‍ വിശദീകരണം നല്‍കണം. ശ്രീലങ്കയില്‍ രാഹുല്‍ ചഹര്‍ അതിശയിപ്പിക്കും വിധം ബൗള്‍ ചെയ്തത് കൊണ്ടൊന്നും അല്ല. ചഹല്‍ ബൗള്‍ ചെയ്യുന്നത് നോക്കുമ്പോള്‍ ഏത് ടീമിനും മുതല്‍ക്കൂട്ടാണ് അയാള്‍, സെവാഗ് പറഞ്ഞു.
ഈ ഫോര്‍മാറ്റില്‍ പന്തെറിയേണ്ടത് എങ്ങനെയെന്നും വിക്കറ്റ് വീഴ്‌ത്തേണ്ടത് എങ്ങനെയെന്നും ചഹലിന് അറിയാം. മാക്‌സ് വെല്ലും ചഹലുമാണ് മുംബൈക്കെതിരെ കളി തിരിച്ചത് എന്നും സെവാഗ് ചൂണ്ടിക്കാണിച്ചു.
ഐപിഎല്ലില്‍ 10 കളിയില്‍ നിന്ന് ചഹല്‍ 9 വിക്കറ്റ് വീഴ്ത്തി. 27.77 ആണ് ശരാശരി. ഒക്ടോബര്‍ 10 വരെയാണ് ട്വന്റി20 ലോകകപ്പ് സംഘത്തില്‍ മാറ്റം വരുത്താന്‍ കഴിയുക. ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന മുറവിളികള്‍ ശക്തമാണ്. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ മാറ്റം വരുത്താനുള്ള സാധ്യത വിരളമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


