
മാസം 68,333 രൂപ പെന്ഷന്, പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിക്കൂ!; സ്മാര്‍ട്ട് വഴി
ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി ലഘുസമ്പാദ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി ലഘുസമ്പാദ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാം പബ്ലിക് പ്രോവിഡന്റ് ഫണ്ട്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കുന്നതാണ്.
15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന് ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.
15+5+5 എന്ന നിക്ഷേപ തന്ത്രത്തിലൂടെ പിപിഎഫില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ ഒരു പക്ഷെ നേരത്തെ ജോലിയില്‍ നിന്ന് വിരമിക്കാനോ അല്ലെങ്കില്‍ എപ്പോഴാണോ വിരമിക്കുന്നത് അപ്പോള്‍ മുതല്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാധിക്കും. ഇതൊരു ദീര്‍ഘകാല നിക്ഷേപ സമീപനമാണ്. 25 വര്‍ഷത്തേക്ക് ഈ അച്ചടക്കമുള്ള രീതി പിന്തുടരുന്ന ഒരു നിക്ഷേപകന് 15 വര്‍ഷത്തെ നിര്‍ബന്ധിത ലോക്ക്-ഇന്‍, തുടര്‍ന്ന് തുടര്‍ച്ചയായി രണ്ട് 5 വര്‍ഷത്തെ വിപുലീകരണത്തിലൂടെയും ഏകദേശം ഒരു കോടിയിലധികം രൂപ സമ്പാദിക്കാന്‍ സാധിക്കും.
15 വര്‍ഷത്തെ കാലയളവില്‍ എല്ലാ വര്‍ഷവും അനുവദനീയമായ പരമാവധി തുകയായ 1.5 ലക്ഷം നിക്ഷേപിക്കുന്നതിലൂടെ 40.68 ലക്ഷം രൂപയുടെ ആകെ നിക്ഷേപം കെട്ടിപ്പടുക്കാന്‍ സാധിക്കും. ഇതില്‍ 22.5 ലക്ഷം രൂപ മൂലധന നിക്ഷേപവും 18.18 ലക്ഷം അതിന് ലഭിച്ച പലിശയുമാണ്. ഈ ഘട്ടത്തില്‍ പിന്‍വലിക്കുന്നതിനുപകരം, പിപിഎഫ് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുക. കൂടാതെ നേരത്തെ അടച്ചുകൊണ്ടിരുന്നത് പോലെ നിശ്ചിത തുക നിക്ഷേപിക്കുക. വേണമെങ്കില്‍ വര്‍ഷം തോറുമുള്ള നിക്ഷേപം ഒഴിവാക്കി കോമ്പൗണ്ടിങ് വഴി മെച്യൂരിറ്റി തുക ഗണ്യമായി വര്‍ദ്ധിപ്പിക്കാനും സാധിക്കും. എന്നാല്‍ ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യം ലഭിക്കുന്നതിന് 25 വര്‍ഷവും നിക്ഷേപം തുടരേണ്ടതാണ്.
15 വര്‍ഷത്തിന് ശേഷവും നിക്ഷേപം തുടരുകയും പലിശ നിരക്ക് 7.1% ആയി തുടരുകയും ചെയ്താല്‍ സമ്പാദ്യം ഇപ്രകാരം വളരും:
15 വര്‍ഷം: 40.68 ലക്ഷം
20 വര്‍ഷം (ആദ്യത്തെ 5 വര്‍ഷത്തെ കാലാവധി നീട്ടല്‍): 66.58 ലക്ഷം
25 വര്‍ഷം (രണ്ടാമത്തെ 5 വര്‍ഷത്തെ കാലാവധി നീട്ടല്‍): 1.03 കോടി
അതുകൊണ്ട് ഒരു കോടി രൂപയുടെ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ 25 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1.5 ലക്ഷം രൂപ വീതം പിപിഎഫില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന ഒരു കോടി രൂപ പോസ്റ്റ് ഓഫീസിന്റെ തന്നെ മന്ത്ലി ഇന്‍കം സ്കീമിലോ സീനിയര്‍ സിറ്റിസണ്‍സ് സ്കീമിലോ നിക്ഷേപിച്ചാല്‍ പെന്ഷന് രൂപത്തില്‍ വരുമാനം ഉറപ്പാക്കാവുന്നതാണ്. മന്ത്ലി ഇന്‍കം സ്കീമില്‍ നിക്ഷേപിച്ചാല്‍ 7.4 ശതമാനം പലിശയാണ് ലഭിക്കുക. മാസംതോറും വരുമാനം ഉറപ്പാക്കാന്‍ സാധിക്കും. എന്നാല്‍ സീനിയര്‍ സിറ്റിസണ്‍സ് സ്കീമില്‍ 8.2 ശതമാനം പലിശയാണ് ലഭിക്കുക. എന്നാല്‍ മൂന്ന് മാസം കൂടുമ്പോഴാണ് പലിശവരുമാനം ലഭിക്കുക. മന്ത്ലി ഇന്‍കം സ്കീമിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ മാസംതോറും 61,667 രൂപ ലഭിക്കുമ്പോള്‍ സീനിയര്‍ സിറ്റിസണ്‍സ് സ്കീമിലാണെങ്കില് ഫലത്തില്‍ 68,333 രൂപ ലഭിക്കും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Investment in PPF, pension plan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കെഎസ്എഫ്ഇ ചിട്ടി, എഫ്ഡി, മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ്; പണം വാരാന്‍ ഇതാ ഒരു കോബോ ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജി

പണം വാരാം!, തുക അനുസരിച്ച് കോടികള്‍ വരെ സമ്പാദിക്കാം; കെഎസ്എഫ്ഇ എഫ്ഡി- എസ്ഐപി തന്ത്രം


