
വഹാബും റസാഖും പുറത്ത്; ലോകകപ്പ് തോല്‍വിയില്‍ രണ്ടു സെലക്ടര്‍മാരെ പുറത്താക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്
അബ്ദുള്‍ റസാഖിനെ വനിതാ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

ഇസ്ലാമാബാദ്: ടി 20 ലോകകപ്പിലെ പാകിസ്ഥാന്റെ ദയനീയ പുറത്താകലില്‍ രണ്ടു സെലക്ടര്‍മാരെ പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. സെലക്ടര്‍മാരായ വഹാബ് റിയാസ്, അബ്ദുള്‍ റസാഖ് എന്നിവരെയാണ് പുറത്താക്കിയത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മുഹ്സിന് നഖ്വിയുടേതാണ് നടപടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോകകപ്പിലെ ദയനീയ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ചത്, പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കുന്ന നടപടികളുടെ തുടക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പേസ് ബൗളറാണ് വഹാബ് റിയാസ്. പാക് ദേശീയ ടീമിലെ ഓള്‍റൗണ്ടറായിരുന്നു അബ്ദുള്‍ റസാഖ്. ലോകകപ്പില്‍ ഇന്ത്യയോടും അമേരിക്കയോടും തോറ്റ പാകിസ്ഥാന് ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
അബ്ദുള്‍ റസാഖിനെ വനിതാ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മുഹമ്മദ് യൂസഫ്, ആസാദ് ഷഫീഖ്, ബിലാല്‍ അഫ്സല്, പാകിസ്ഥാന് ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍, അതത് ഫോര്‍മാറ്റുകളിലെ ക്യാപ്റ്റന്മാര് എന്നിവരാണ് ഇനി സെലക്ഷന് കമ്മിറ്റിയിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ




