ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമം; വാര്‍ണര്‍ ബിഗ് ബാഷിലേക്ക്; സിഡ്‌നി തണ്ടറിനായി കളത്തിലിറങ്ങും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഓസ്‌ട്രേലിയയുടെ സിഡ്‌നി ടെസ്റ്റിന് ശേഷം താരം സിഡ്‌നി തണ്ടറിന്റെ അഞ്ച് ലീഗ് മത്സരങ്ങള്‍ക്ക് ടീമിനൊപ്പം ഉണ്ടാകും

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:05 am IST
Edited by :migrator

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷ് ലീഗിലേക്ക് മടങ്ങിയെത്തി. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാര്‍ണര്‍ തിരിച്ചെത്തുന്നത്. സിഡ്‌നി തണ്ടര്‍ ടീമുമായാണ് വാര്‍ണര്‍ കരാര്‍ ഒപ്പിട്ടത്. രണ്ട് വര്‍ഷത്തേ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഓസ്‌ട്രേലിയയുടെ സിഡ്‌നി ടെസ്റ്റിന് ശേഷം താരം സിഡ്‌നി തണ്ടറിന്റെ അഞ്ച് ലീഗ് മത്സരങ്ങള്‍ക്ക് ടീമിനൊപ്പം ഉണ്ടാകും. തന്റെ മക്കളുടെ താത്പര്യമാണ് തിരിച്ചു വരവിന് പിന്നിലെന്ന് വാര്‍ണര്‍ പറയുന്നു. മക്കള്‍ ഇതുവരെ താന്‍ ബിഗ് ബാഷില്‍ കളിക്കുന്നത് കണ്ടിട്ടില്ലെന്ന് വാര്‍ണര്‍ പറയുന്നു. 

2013ലാണ് വാര്‍ണര്‍ അവസാനമായി ബിഗ് ബാഷില്‍ കളിച്ചത്. താരത്തിനായി യുഎഇ ടി20 ലീഗ് രംഗത്തെത്തിയെങ്കിലും ഓസ്‌ട്രേലിയുടെ ടി20 ലീഗായ ബിഗ് ബാഷില്‍ കളിക്കുവാന്‍ വാര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now