
തിലക്, പന്ത്... വാഷിങ്ടന്‍ സുന്ദറും പുറത്ത്; താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് തലവേദനയാകുന്നു
ഒന്നാം ഏകദിനത്തിനത്തിനിടെയാണ് പരിക്കേറ്റത്

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുന്നു. പരിക്കേറ്റ് തിലക് വര്‍മയും ഋഷഭ് പന്തും പുറത്തായതിനു പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരവും പരിക്കിന്റെ പിടിയിലായി.
ഓള് റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദറാണ് പരിക്കേറ്റ് പുറത്തായത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ താരം പ്ലെയിങ് ഇലവനില്‍ കളിച്ചിരുന്നു. മത്സരത്തിനിടെയാണ് താരം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്.
മത്സരത്തില്‍ അഞ്ചോവര്‍ പന്തെറിഞ്ഞ് താരം കളം വിട്ടിരുന്നു. പിന്നീട് കളിക്കാനിറങ്ങിയില്ല. ബാറ്റിങ് സമയത്ത് എട്ടാം സ്ഥാനത്താണ് താരം ഇറങ്ങിയത്.
പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും. വാരിയെല്ലിനേറ്റ പരിക്കാണ് വാഷിങ്ടന്‍ സുന്ദറിനു തിരിച്ചടിയായത്.
പരമ്പര തുടങ്ങും മുന്‍പാണ് തിലക് വര്‍മയും പിന്നാലെ ഋഷഭ് പന്തും പരിക്കിനെ തുടര്‍ന്നു ടീമില്‍ നിന്നു പുറത്തായത്. ഇരുവര്‍ക്കും വയറിനാണ് പരിക്കേറ്റത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Washington Sundar is reportedly ruled out of the ODI series against New Zealand due to a rib injury.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




