
'രോഹിത് മുംബൈയില്‍ ഉണ്ടാവില്ല'; അടുത്ത സീസണില്‍ കളിക്കേണ്ടത് കൊല്‍ക്കത്തയില്‍: വസീം അക്രം
അടുത്ത സീസണില്‍ രോഹിത് മുംബൈയിലുണ്ടാകില്ലെന്നും താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കാണാനാണ് ആഗ്രഹിക്കുന്നതെന്നും വസീം അക്രം പറഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്സിനിലുണ്ടാകില്ലെന്ന് പാക് മുന്‍ താരം പേസര്‍ വസീം അക്രം. ഹര്‍ദിക് പാണ്ഡ്യ നായകനായി എത്തിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് ശര്‍മ പുറത്തു പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് രോഹിത് ശര്‍മയുടെ ഐപിഎല്ലിലെ ഭാവിയെ കുറിച്ച് അക്രം പറഞ്ഞത്. അടുത്ത സീസണില്‍ രോഹിത് മുംബൈയിലുണ്ടാകില്ലെന്നും താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കാണാനാണ് ആഗ്രഹിക്കുന്നതെന്നും വസീം അക്രം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊല്‍ക്കത്തയുടെ ഉപദേശകസ്ഥാനത്ത് ഗൗതം ഗംഭീറും നായകന് ശ്രേയസ് അയ്യരുമാണ്. രോഹിതിന് ഏത് ബാറ്റിങ് ഓര്‍ഡറിലും ഇറങ്ങാം. താരത്തിന് നന്നായി കളിക്കാനാകും. മികച്ച ബാറ്റിങ് നിരയുള്ള ടീമാകും. രോഹിത് മികച്ച ക്രിക്കറ്ററാണെന്നും അക്രം പറഞ്ഞു.
'രോഹിത് ശര്‍മ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഓപ്പണറായി എത്തുന്നത് ആലോചിക്കുക. ഉപദേശകസ്ഥാനത്ത് ഗൗതം ഗംഭീറും നായകസ്ഥാനത്ത് ശ്രേയസ് അയ്യരും തുടരണം. അപ്പോള്‍ വളരെ കരുത്തുളള ഒരു ബാറ്റിങ് നിരയായി മാറും കൊല്‍ക്കത്ത. രോഹിത് ശര്‍മയ്ക്ക് ഈഡന് ഗാര്‍ഡനില്‍ മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കുമെന്നും' വസീം അക്രം പറഞ്ഞു.
ഈ സീസണില്‍ ഐപിഎല്‍ പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യന്‍സ് പുറത്തായിക്കഴിഞ്ഞു. അതേസമയം 11 മത്സരങ്ങളില്‍ എട്ട് ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന




