
'ക്യാപ്റ്റാ... കപ്പലണ്ടി വിൽക്കാൻ വന്നതാണോ'! ബാബറിനെതിരെ അക്രം
പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് വസിം അക്രം, ഷൊയ്ബ് അക്തർ, റഷീദ് ലത്തീഫ്

ഇസ്ലാമബാദ്: പാകിസ്ഥാൻ ടെസ്റ്റ് നായകൻ ബാബർ അസമിനെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങളുമായി ഇതിഹാസ പാക് താരങ്ങൾ. ഇതിഹാസ പേസർമാരായ വസിം അക്രം, ഷൊയ്ബ് അക്തർ, മുൻ വിക്കറ്റ് കീപ്പർ ബാറ്റർ റഷീദ് ലത്തീഫ് അടക്കമുള്ള താരങ്ങളാണ് ബാബറിനെതിരെ രംഗത്തെത്തിയത്.
പാകിസ്ഥാൻ ക്രിക്കറ്റിൽ വലിയ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിന് അടിയറവ് വയ്ക്കേണ്ടി വന്നതും അവർക്ക് കനത്ത പ്രഹരമായിരുന്നു. പരമ്പരയ്ക്കിടെ 7 താരങ്ങളേയും ഹെഡ് കോച്ച് സർഫറാസ് അഹമദ്, ബൗളിങ് കോച്ച് ഉമർ ഗുൽ എന്നിവരേയും നാട്ടിലേക്ക് മടക്കിയ അയയ്ക്കുകയും പകരം വൈറ്റ് ബോൾ കോച്ച് മൈക്ക് ഹെസ്സൻ, ആഷ്ലി നോഫ്ക എന്നിവർ പുതിയ പരീശീകനായി നിയമിക്കുകയും ചെയ്ത വിചിത്ര നടപടിയും അവർ സ്വീകരിച്ചിരുന്നു.
അവസാന ടെസ്റ്റിൽ ടോസിന്റെ സമയത്ത് ബാബറിനോട് ടീമിലെ ഈ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ബാബർ അസമിന്റെ മറുപടി. ഈ മറുപടിയാണ് വസീം അക്രത്തെ ചൊടിപ്പിച്ചത്. ഒരു ലൈവ് പരിപാടിയിൽ വഖാർ യൂനുസുമായി സംസാരിക്കുന്നതിനിടെ അക്രം കടുത്ത ഭാഷയാണ് പ്രയോഗിച്ചത്. ചുറ്റും നടക്കുന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ആളാണ് ക്യാപ്റ്റനെങ്കിൽ ആ ടീമിന് എന്തോ വലിയ കുഴപ്പമുണ്ടെന്നു പറയേണ്ടി വരും. ക്യാപ്റ്റൻ ടീമിനൊപ്പം ഉറച്ചു നിൽക്കുന്നില്ലെങ്കിൽ കളിക്കാരുടെ ആത്മവിശ്വാസം മുഴുവൻ ചോരുമെന്നും അക്രം പറയുന്നു..
'എനിക്ക് ഒന്നും അറിയില്ല എന്നാണ് ബാബർ പറഞ്ഞത്. ഒന്നും അറിയില്ലെങ്കിൽ പിന്നെ അദ്ദേഹം എന്താണ് ചെയ്യുന്നത്. ഇംഗ്ലണ്ടിൽ കപ്പലണ്ടി വിൽക്കാൻ വന്നതാണോ. ഒരു വ്യക്തിയെന്ന നിലയിലും ഒരു കളിക്കാരനെന്ന നിലയിലും ഞാൻ വിശ്വസിക്കുന്നത് നിങ്ങളുടെ ക്യാപ്റ്റൻ നിങ്ങൾക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ ഒരു താരവും മികച്ച പ്രകടനം പുറത്തെടുക്കില്ല എന്നാണ്.'
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായണ് പാക് ടീമിൽ അഴിച്ചുപണി നടന്നത്. മോശം ബാറ്റിങ് ഫോമിനെ തുടർന്നു ഷാൻ മസൂദിനെ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്നു മാറ്റി മുൻ നായകൻ കൂടിയായ ബാബറിനെ തിരികെ ക്യാപ്റ്റൻ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ടെസ്റ്റ് ടീമിലെ സ്ഥിരം സ്ഥാനം പോലും ഉറപ്പിക്കാൻ കഴിയാത്ത നിലയിൽ ഇരിക്കുമ്പോഴാണ് താരത്തെ തേടി വീണ്ടും നായക സ്ഥാനം എത്തിയത്.
ബാബർ വീണ്ടും നായക സ്ഥാനം ഏറ്റെടുക്കരുതായിരുന്നു എന്ന് അക്രം പറയുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്ക് ശേഷം അദ്ദേഹം സ്വയം നായക സ്ഥാനം ഒഴിയണമായിരുന്നു എന്നും അക്രം ചൂണ്ടിക്കാട്ടി.
'ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല. എന്റെ നിഗമനം ഒരുപക്ഷേ തെറ്റാകാനും സാധ്യതയുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ബാബർ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കരുതായിരുന്നു. ഇതെല്ലാം അനാവശ്യമാണ്. രണ്ടാം ടെസ്റ്റിനു ശേഷം വെറുമൊരു കളിക്കാരനായി തുടരാമെന്നു ബാബർ ടീമിനെ അറിയിക്കണമായിരുന്നു- അക്രം വ്യക്തമാക്കി.
അക്രത്തിനു പിന്നാലെയാണ് അക്തറും റഷീദ് ലത്തീഫും ബാബറിനെ വിമർശിച്ചത്.
ബാബറിന്റെ വ്യക്തിത്വം അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിലും തീരുമാനങ്ങളിലും കളികളിലും വ്യക്തമായി കാണാം. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ശരിയായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല- അക്തർ വ്യക്തമാക്കി.
താരങ്ങളെ നാട്ടിലേക്ക് അയച്ചപ്പോൾ തന്നെ ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിവാക്കുകയായിരുന്നു ചെയ്യേണ്ടിരുന്നത്. പരമ്പരയ്ക്കിടെ 7 താരങ്ങളെ മടക്കി അയയ്ക്കുമ്പോൾ ഞാനായിരുന്നു ക്യാപ്റ്റനെങ്കിൽ സ്ഥാനം ഉപേക്ഷിക്കുമായിരുന്നു. ബാബർ ഒരു ഡമ്മി ക്യാപ്റ്റനാണ്. കോച്ചിനെ പുറത്താക്കിയപ്പോൾ നിങ്ങൾ നിശബ്ദനായി ഇരുന്നു. പിസിബിക്ക് എല്ലായ്പ്പോഴും ഒരു ഡമ്മി ക്യാപ്റ്റനെയാണ് ആവശ്യമെന്ന് ഇത് കാണിക്കുന്നു. സ്വന്തം ടീമിലെ താരങ്ങളെ ബാബർ തനിച്ചാക്കി. ആളുകൾ നിങ്ങളെ ഉപയോഗിച്ച് പലതും ചെയ്യുന്നു മറയ്ക്കുന്നു. ക്യാപ്റ്റൻസി വലിച്ചെറിഞ്ഞ് പുറത്തു പോകുകയാണ് ബാബർ ചെയ്യേണ്ടിയിരുന്നത്- ലത്തീഫ് കടുത്ത ഭാഷയിൽ വിമർശിച്ചു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Wasim Akram blasted Babar Azam's clueless leadership amid PCB's chaotic mid-series sackings, stating he never should have accepted the Pakistan captaincy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





