
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ക്യുബേറ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില് ഇന്ത്യ പരാജയപ്പെട്ടെങ്കിലും റിങ്കു സിങ്ങിന്റെ മാരക ബാറ്റിങ് കളി കണ്ടവര് മറക്കില്ല. കുട്ടി ക്രിക്കറ്റിലെ തന്റെ സാന്നിധ്യം ഒഴിച്ച് കൂടാനാവാത്തതാണെന്ന് വിളിച്ചു പറയുന്നതായിരുന്നു ആ ഇന്നിങ്സ്. 39 പന്തില് നിന്ന് 68 റണ്സ് ആണ് റിങ്കു അടിച്ചെടുത്തത്. 9 ഫോറും രണ്ട് സിക്സും റിങ്കുവിന്റെ ബാറ്റില് നിന്ന് പറന്നപ്പോള് അതിലൊന്ന് സ്റ്റേഡിയത്തിലെ മീഡിയാ ബോക്സിന്റെ ചില്ലും തകര്ത്തു.
മൂന്ന് വിക്കറ്റ് നഷ്ടത്തില് ഇന്ത്യ 55 റണ്സ് എന്ന നിലയില് നില്ക്കെയാണ് ക്യാപ്റ്റന് സൂര്യകൂമാര് യാദവിനൊപ്പം ചേര്ന്ന് റിങ്കു കൂട്ട് കെട്ട് ഉയര്ത്തിയത്. ദക്ഷിണാഫ്രിക്കന് നായകന് എറിഞ്ഞ പത്തൊന്പതാം ഓവറിലാണ റിങ്കുവിന്റെ രണ്ട് സിക്സറുകള് പറന്നത്. ഇതിലൊന്നായിരുന്നു മീഡിയാ ബോക്സിന്റെ ഗ്ലാസ് തകര്ത്ത്. ഇതിന്റെ വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചു.
Rinku Sing The Glass Broker pic.twitter.com/Yjb70v8Y0M
â Talk Before Wicket (@TalkB4Wicket) December 12, 2023
ഐപിഎല്ലിലെ പരിചയസമ്പത്താണ് സമ്മര്ദ സമയത്ത് ശാന്തമായിരിക്കാന് തന്നെ തുണയ്ക്കുന്നതെന്ന് റിങ്കു സിങ് പറഞ്ഞു. 'ഏറെ നാളായി ഞാന് കളിക്കുന്നു. അഞ്ചാറ് വര്ഷമായി ഐപിഎല്ലിലുണ്ട്. അതെനിക്ക് ആത്മവിശ്വാസം നല്കുന്നു. ഞാന് എന്നെ പിന്തുണയ്ക്കുകയും ശാന്തമായിരിക്കാന് ശ്രമിക്കുകയും ചെയ്യുന്നു'- റിങ്കു സിങ് പറഞ്ഞു.
മത്സരത്തില് അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. റിങ്കു സിങ്ങിന്റെയും (68 നോട്ടൗട്ട്) ക്യാപ്റ്റന് സൂര്യകുമാര് യാദവിന്റെയും (56) മിന്നല് അര്ധസെഞ്ച്വറികളുടെ കരുത്തില് ഇന്ത്യയുയര്ത്തിയ മികച്ച വിജയലക്ഷ്യമാണ് ഹെന്റിക്സിന്റെ വെടിക്കെട്ടിന്റെയും മഴ നിയമത്തിന്റെയും ബലത്തില് ദക്ഷിണാഫ്രിക്ക മറികടന്നത്. എയ്ഡന് മാര്ക്രത്തിന്റെ പ്രകടനവും നിര്ണായകമായി. സ്പിന്നര് ടബരേസ് ഷംസിയാണ് പ്ലെയര് ഓഫ് ദ് മാച്ച്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 19.3 ഓവറില് 7 വിക്കറ്റ് നഷ്ടത്തില് 180 റണ്സെടുത്തപ്പോഴാണ് മഴ വില്ലനായി അവതരിച്ചത്. തുടര്ന്ന് ഡക്ക്വര്ത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറില് 152 റണ്സായി ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പുനര്നിശ്ചയിച്ചു. ദക്ഷിണാഫ്രിക്ക 13.5 ഓവറില് 5 വിക്കറ്റ് നഷ്ടത്തില് 154 റണ്സെടുത്തു. 3 മത്സരങ്ങളുടെ പരമ്പരയില് ആതിഥേയര് 10ന് മുന്നിലെത്തി. മൂന്നാം ട്വന്റി20 നാളെ ജൊഹാനസ്ബര്ഗില് നടക്കും. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


