ആകെ 201 കിലോ ഭാരം ഉയർത്തിയാണ് ചാനു സ്വർണമെഡൽ നേടിയത്

മീരാഭായ് ചാനു/ ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 9:04 am IST

News Now

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. ഭാരോദ്വഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനുവാണ് നേട്ടം സ്വന്തമാക്കിയത്. ആകെ 201 കിലോ ഭാരം ഉയർത്തിയാണ് ചാനു സ്വർണമെഡൽ നേടിയത്. 

സ്‌നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 113 കിലോയുമാണ് താരം ഉയർത്തിയത്. കോമൺവെൽത്ത് റെക്കോഡും ചാനു സ്വന്തമാക്കി. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ടോക്കിയോ ഒളിംപിക്സിൽ വെള്ളിയും നേടിയിട്ടുണ്ട് ചാനു.

ബർമിങ്ങാമിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. പുരുഷന്മാരുടെ ഭാരോദ്വഹനം 55 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സാങ്കേത് മഹാദേവ് സാഗർ വെള്ളി നേടിയിരുന്നു. 61 കിലോ വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ