ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 5 വിക്കറ്റിന് വീഴ്ത്തി

Sherfane Rutherford's maiden hundred
ഷർഫൻ റുതർഫോഡ്Source by : എക്സ്
Last Updated :9 December 2024, 11:42 am IST

News Now

ബാസറ്റെറെ: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി വെസ്റ്റ് ഇന്‍ഡീസ്. 5 വിക്കറ്റിന്റെ ജയമാണ് കരീബിയന്‍ സംഘം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി പറഞ്ഞ വിന്‍ഡീസ് നിര 47.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് അനായാസം അടിച്ചെടുത്തു.

ഷര്‍ഫന്‍ റുതര്‍ഫോഡിന്റെ കന്നി ഏകദിന സെഞ്ച്വറിയാണ് വിന്‍ഡീസ് ജയത്തിന്റെ കാതല്‍. ക്യാപ്റ്റന്‍ ഷായ് ഹോപ് അര്‍ധ സെഞ്ച്വറിയുമായി കട്ട സപ്പോര്‍ട്ട് നിന്നതോടെ ബംഗ്ലാ ബൗളര്‍മാര്‍ക്ക് ഉത്തരം മുട്ടി.

80 പന്തില്‍ 8 സിക്‌സും 7 ഫോറും സഹിതം 113 റണ്‍സ് അടിച്ചെടുത്താണ് റുതര്‍ഫോഡ് ഗ്രൗണ്ടില്‍ തീ പടര്‍ത്തിയത്. ഷായ് ഹോപ് സെഞ്ച്വറിക്ക് 14 റണ്‍സ് അകലെ വീണു. താരം 4 സിക്‌സും 3 ഫോറും സഹിതം 86 റണ്‍സെടുത്തു. ജസ്റ്റിന്‍ ഗ്രീവ്‌സ് 31 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു വിന്‍ഡീസിനു കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയം ഉറപ്പിച്ചു.

നേരത്തെ മൂന്ന് അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോറിലെത്തിയത്. തന്‍സിദ് ഹസന്‍ (60), ക്യാപ്റ്റന്‍ മെഹദി ഹസന്‍ മിറസ് (74), മഹ്മുദുല്ല (പുറത്താകാതെ 50) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയത്. ജാകര്‍ അലി 48 റണ്‍സ് കണ്ടെത്തി.

വിന്‍ഡീസിനായി റൊമാരിയോ ഷെഫേഡ് മൂന്ന് വിക്കറ്റുകള്‍ നേടി. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും ജയ്ഡന്‍ സീല്‍സ് ഒരു വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates