
രോഹിത്തിനും ജയ്സ്വാളിനും അര്‍ധ സെഞ്ച്വറി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 121 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും യശസ്വി ജയ്സ്വാളും അര്‍ധ സെഞ്ച്വറിയോടെ ക്രീസില്‍ തുടരുന്നു. ഇരുവരും ഏകദിന ശൈലിയില്‍ അതിവേഗം റണ്‍ നേടുന്ന കാഴ്ചയാണ് കണ്ടത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ജയ്സ്വാള്‍ രണ്ടാമത്തെ ടെസ്റ്റിലും ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശുന്നത്. അപാര ഫോമില്‍ തുടരുന്ന ജയ്സ്വാളിന്റെ റണ്‍സും നേരിട്ട പന്തുകളും തമ്മില്‍ കാര്യമായി വ്യത്യാസമില്ല.
ടോസ് നേടിയ വിന്‍ഡീസ് നായകന് ക്രെയ്ഗ് ബ്രാത്വയ്റ്റ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ പരുക്കുള്ള ഷാര്‍ദുല്‍ ഠാക്കൂറിനു പകരം മുകേഷ് കുമാര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. വിന്‍ഡീസ് നിരയില്‍ ഇരുപതുകാരന് കിര്‍ക് മക്കെന്‍സിയും അരങ്ങേറ്റം കുറിച്ചു. മൂന്നാം സ്പിന്നറെന്ന നിലയില്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കുമെന്നായിരുന്നു അഭ്യൂഹമെങ്കിലും, മുകേഷ് കുമാറിന് അവസരം നല്‍കുകയായിരുന്നു.
ഡൊമിനിക്കയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 3 ദിവസത്തിനിടെ നേടിയ ഇന്നിങ്സ് ജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യന്‍ ടീം മൈതാനത്ത് ഇറങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ
