ആവേശ് ഖാന് അരങ്ങേറ്റം; ടോസ് വിന്‍ഡീസിന്; ഇന്ത്യക്ക് ബാറ്റിങ്

ആവേശ് ഖാന് അരങ്ങേറ്റം; ടോസ് വിന്‍ഡീസിന്; ഇന്ത്യക്ക് ബാറ്റിങ്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:58 am IST
Edited by :migrator

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തേയും അവസാനത്തേയും ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി വിന്‍ഡീസ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ടീമില്‍ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. വിരാട് കോഹ്‌ലിക്കും ഋഷഭ് പന്തിനും വിശ്രമം അനുവദിച്ചു. പേസര്‍ ആവേശ് ഖാന്‍ ഇന്ത്യക്കായി അരങ്ങേറും. റുതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനുമായിരിക്കും ഇന്ത്യക്കായി ഒപ്പണ്‍ ചെയ്യുക. 

വിന്‍ഡീസ് നാല് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. 

പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.

News Now