
നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? രാജസ്ഥാന് റോയല്‍സിന്റെ തന്ത്രങ്ങളെ ചൂണ്ടി മൈക്കല്‍ വോണ്‍
ജോസ് ബട്ട്ലറെ വിക്കറ്റ് കീപ്പറും ഓപ്പണറുമാക്കാതിരുന്നതാണ് വോണിനെ പ്രകോപിപ്പിച്ചത്

ലണ്ടന്‍: സീസണിലെ ആദ്യ മത്സരത്തിലെ രാജസ്ഥാന് റോയല്‍സ് സ്വീകരിച്ച തന്ത്രങ്ങളെ ചോദ്യം ചെയ്ത് ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍. ജോസ് ബട്ട്ലറെ വിക്കറ്റ് കീപ്പറും ഓപ്പണറുമാക്കാതിരുന്നതാണ് വോണിനെ പ്രകോപിപ്പിച്ചത്.
വിക്കറ്റ് കീപ്പറായി സഞ്ജു വന്നപ്പോള്‍ സ്റ്റോക്ക്സിനൊപ്പം മനന്‍ വോഹ്റയാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. വിക്കറ്റിന് പിന്നിലെ ബട്ട്ലറിന്റെ അനുഭവ സമ്പത്ത് നിര്‍ണായകമാണ് എന്നിരിക്കെ എന്തുകൊണ്ട് ബട്ട്ലറെ വിക്കറ്റ് കീപ്പറാക്കിയില്ല? വോണ്‍ ട്വിറ്ററില്‍ ചോദിക്കുന്നു.
Having @josbuttler behind the stumps for his tactical experience is crucial ... Why isnât he keeping @rajasthanroyals !???? #IPL2021
â Michael Vaughan (@MichaelVaughan) April 12, 2021
പിന്നാലെ സ്റ്റോക്ക്സിനൊപ്പം വോഹ്റ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ വോണ്‍ വീണ്ടും നിരാശനായി. ഇപ്പോള്‍ ബട്ട്ലര്‍ ഓപ്പണ്‍ ചെയ്യുന്നില്ല...നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് രാജസ്ഥാന് റോയല്‍സ് എന്ന് ചോദിച്ചാണ് വോണിന്റെ മറ്റൊരു ട്വീറ്റ് എത്തിയത്.
And now @josbuttler doesnât Open !!!!!!!!!! What are you thinking @rajasthanroyals !!!!! #IPL
â Michael Vaughan (@MichaelVaughan) April 12, 2021
നാലാമതാണ് ബട്ട്ലര്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച റൈല്‍ മെറെഡിത്തിന്റെ ഓവറില്‍ തുടരെ നാല് ഫോറുകള്‍ ബട്ട്ലര്‍ നേടി. 13 പന്തില്‍ നിന്ന് 25 റണ്‍സ് എടുത്താണ് ബട്ട്ലര്‍ മടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്



