
News Now
'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

മാലി: സാഫ് കപ്പില് മുത്തമിട്ട് ഇന്ത്യ. ഫൈനലില് നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്പ്പിച്ചാണ് എട്ടാം സാഫ് കപ്പില് ഇന്ത്യ മുത്തമിട്ടത്.
മലയാളി താരം സഹല് അബ്ദുല് സമദും ഗോള് വല കുലുക്കി. സുനില് ഛേത്രി, സുരേഷ് സിങ് എന്നിവരാണ് മറ്റ് ഗോള് സ്കോറര്മാര്. സാഫ് കപ്പില് 5 വട്ടം ഗോള് വല കുലുക്കി സുനില് ഛേത്രിയാണ് ഇന്ത്യയെ മുന്പോട്ട് നയിച്ചത്.
ഇതോടെ ഛേത്രിയുടെ ഗോള് നേട്ടം 80ലേക്ക് എത്തി. ഇവിടെ 80 ഗോള് നേടിയ മെസിക്കൊപ്പം ഛേത്രി സ്ഥാനം പിടിക്കുന്നു. രാജ്യാന്തര ഫുട്ബോളിലെ പെലെയുടെ ഗോള് നേട്ടവും ഇവിടെ വെച്ച് ഛേത്രി മറികടന്നിരുന്നു.
@sahal_samad: The third goal was a miracle by God #INDNEP âï¸ #SAFFChampionship2021 #BackTheBlue #IndianFootball pic.twitter.com/yw75okeTS3
â Indian Football Team (@IndianFootball) October 16, 2021
രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്ന് ഗോളുകളും പിറന്നത്. 49ാം മിനിറ്റില് ഛേത്രിയാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. പ്രീതം കോട്ടാലിന്റെ ക്രോസില് നിന്ന് ഹെഡ്ഡറിലൂടെയാണ് ഛേത്രി വല കുലുക്കിയത്.
യാസിറിന്റെ ക്രോസില് നിന്നാണ് സുരേഷ് സിങ് ഇന്ത്യയുടെ രണ്ടാം ഗോള് കണ്ടെത്തിയത്. 90ാം മിനിറ്റിലാണ് സഹലിന്റെ ഗോള് വന്നത്. ബോക്സിനുള്ളില് നേപ്പാള് പ്രതിരോധ നിര താരങ്ങളെ വെട്ടിച്ചാണ് സഹലിന്റെ ഗോള് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



