
'ഞങ്ങളുടെ സഞ്ജു എവിടെ?'- ആരാധകര്‍; 'ഹൃദയ'ത്തിലെന്ന് സൂര്യകുമാര്‍ യാദവ് (വീഡിയോ)
കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനം തിരുവനന്തപുരത്ത് അരങ്ങേറിയിരുന്നു. ഈ മത്സരത്തിനിടെയുള്ള ഒരു രംഗമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്
തിരുവനന്തപുരം: പരിമിത ഓവര്‍ ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ബാറ്ററാണ് മലയാളി താരം സഞ്ജു സാംസണ്‍. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവും ടീമിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പരിക്ക് വില്ലനായി. അതോടെ ടീമില്‍ നിന്ന് താരം പുറത്താകുകയും ചെയ്തു.
കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനം തിരുവനന്തപുരത്ത് അരങ്ങേറിയിരുന്നു. ഈ മത്സരത്തിനിടെയുള്ള ഒരു രംഗമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.
ശ്രീലങ്കന്‍ ബാറ്റിങിനിടെ ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്നു സൂര്യകുമാര്‍ യാദവ്. അതിനിടെ ആരാധകരുടെ ഇടയില്‍ നിന്ന് താരത്തിന് നേരെ ഒരു ചോദ്യം വന്നു.
Surya kumar Yadav winning #SanjuSamson Fans hearts #sky #INDvSL #BCCI #CricketTwitter pic.twitter.com/uGsJR14Zv6
â Rohit (@___Invisible_1) January 16, 2023
'ഞങ്ങളുടെ സഞ്ജു എവിടെ?' - എന്നായിരുന്നു ആരാധകര്‍ വിളിച്ചു ചോദിച്ചത്. ഇതിന് മുറുപടിയായി രണ്ട് കൈകളും ലൗ ചിഹ്നമാക്കി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയുള്ള മറുപടിയാണ് സൂര്യ നല്‍കിയത്. ഈ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
മത്സരത്തില്‍ സൂര്യകുമാറിന് തിളങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ കരുത്തുറ്റ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി കൂറ്റന്‍ വിജയം പിടിച്ച് പരമ്പര തൂത്തുവാരിയാണ് ഗ്രീന്‍ഫീല്‍ഡ് വിട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



