
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ന്യൂഡല്‍ഹി: പരസ്യമായി പരസ്പരം മോശമായി സംസാരിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന് കപില്‍ ദേവ്. ബോര്‍ഡ് പ്രസിഡന്റ് ബോര്‍ഡ് പ്രസിഡന്റാണ്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നതും വലിയ കാര്യമാണ്. എന്നാല്‍ പരസ്യമായി പരസ്പരം മോശമായി സംസാരിക്കുന്നത് ശരിയല്ല, അത് കോഹ് ലി ആയാലും ഗാംഗുലി ആയാലും...
ദയവായി ഈ സാഹചര്യം നിയന്ത്രിക്കൂ. രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. ഈ സമയം ആര്‍ക്കെങ്കിലും എതിരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ല. സൗത്ത് ആഫ്രിക്കന്‍ പര്യടനമാണ് മുന്പില് വരുന്നത്. ദയവായി പര്യടനത്തില്‍ ശ്രദ്ധ കൊടുക്കൂ എന്നും കപില്‍ ദേവ് പറഞ്ഞു.
പര്യടനത്തിന് മുന്‍പ് ഒരു വിവാദം സൃഷ്ടിക്കുന്നത് ശരിയല്ല
എവിടെയാണ് തെറ്റ് സംഭവിച്ചത് എന്ന് നമ്മുക്ക് അറിയാനാവും. എന്നാല്‍ പര്യടനത്തിന് മുന്‍പ് ഒരു വിവാദം സൃഷ്ടിക്കുന്നത് ശരിയല്ല എന്നും കപില്‍ദേവ് ചൂണ്ടിക്കാണിക്കുന്നു. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി കോഹ് ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം യാത്ര തിരിച്ചു.
സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് കോഹ്ലി നടത്തിയ വാര്‍ത്താ സമ്മേളനം ആണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ടി20 നായക സ്ഥാനം രാജി വെക്കരുത് എന്ന് കോഹ് ലിയോട് ആവശ്യപ്പെട്ടതായാണ് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാല്‍ തന്നോട് ആരും രാജി വെക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഹ് ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്
