
News Now
മുംബൈ: രാജസ്ഥാന് റോയല്സിന് എതിരായ മത്സരത്തിലെ അവസാന ഓവറിലുണ്ടായ സംഭവങ്ങളില് ഋഷഭ് പന്തിന് എതിരെ ഇംഗ്ലണ്ട് മുന് ക്യാപ്റ്റന് കെവിന് പീറ്റേഴ്സന്. മോശം പെരുമാറ്റമാണ് അവിടെ ഡല്ഹി ക്യാപിറ്റല്സിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് പീറ്റേഴ്സന് പറഞ്ഞു.
റിക്കി പോണ്ടിങ് അവിടെ ഉണ്ടായിരുന്നു എങ്കില് അങ്ങനെയൊന്ന് സംഭവിക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. മാന്യന്മാരുടെ കളിയാണ് നമ്മള് കളിക്കുന്നത്. ആളുകള്ക്ക് തെറ്റ് സംഭവിക്കാം. എല്ബിഡബ്ല്യുവില് നമ്മള് ഔട്ട് അല്ലാത്തപ്പോഴും ഔട്ട് വിളിക്കില്ലേ? ഡല്ഹിയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം ക്രിക്കറ്റിന് ഗുണകരമായതല്ല, പീറ്റേഴ്സന് പറഞ്ഞു.
#RRvsDC
â Twinkle Agrawal (@Twinkle_Agrawl) April 23, 2022
JOS THE BOSS hit 116 runs for RR but Delhi was still on the game until Powell was on the strike but the real Googly was given by Nitin Menon not giving No Ball, later #RishabhPant started calling his players back to pavilion DC fans chanted Cheater Cheater pic.twitter.com/e9g9MLbldG
പരിശീലകന് ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് സംസാരിച്ചതാണ് വലിയ തെറ്റ്
അവര് ആരാണെന്നാണ് അവര് ചിന്തിക്കുന്നത്? അതൊരു വലിയ തെറ്റാണ്. വലിയ വലിയ തെറ്റ്. പരിശീലകന് ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് സംസാരിച്ചതാണ് വലിയ തെറ്റ്. പന്ത് കളിക്കാരെ ഡഗൗട്ടിലേക്ക് തിരികെ വിളിക്കുകയാണ്. അത് അംഗീകരിക്കാന് സാധിക്കാത്തതാണ്. ക്രിക്കറ്റില് അങ്ങനെയൊന്ന് ഇനി കാണേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുകയാണ് ഞാന് എന്നും പീറ്റേഴ്സന് പറഞ്ഞു.
രാജസ്ഥാന് റോയല്സിന് എതിരെ അവസാന ഓവറില് 36 റണ്സ് ആണ് ഡല്ഹിക്ക് ജയിക്കാന് വേണ്ടിയത്. ആദ്യ മൂന്ന് പന്തും പവല് സിക്സ് പറത്തി. മൂന്നാമത്തെ ഡെലിവറി ഹിപ് ഹൈ ഫുള് ടോസായിരുന്നു. ഇത് നോബോള് വിളിക്കാത്തതാണ് ഡല്ഹി ക്യാപിറ്റല്സിനെ പ്രകോപിപ്പിച്ചത്. റിപ്ലേകളില് ഹിപ്പിന് മുകളിലായാണ് പന്ത് വരുന്നത് എന്ന് വ്യക്തമായിട്ടും തങ്ങളുടെ തീരുമാനത്തില് ഉറച്ച് നില്ക്കുകയാണ് ഓണ്ഫീല്ഡ് അമ്പയര്മാര്.
ഈ വാര്ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




