എന്തുകൊണ്ട് ഇന്ത്യക്ക് കരുത്തര്‍ക്കെതിരെ സ്‌കോര്‍ ചെയ്യാനാവുന്നില്ല? ഗാവസ്‌കറുടെ വിശദീകരണം

ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്റേയും ന്യൂസിലാന്‍ഡിന്റേയും ബൗളര്‍മാര്‍ക്ക് മുന്‍പില്‍ പരുങ്ങുകയായിരുന്നു ഇന്ത്യ

ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
Last Updated :20 January 2024, 8:51 am IST
Edited by :migrator

ദുബായ്: ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്റേയും ന്യൂസിലാന്‍ഡിന്റേയും ബൗളര്‍മാര്‍ക്ക് മുന്‍പില്‍ പരുങ്ങുകയായിരുന്നു ഇന്ത്യ. മികച്ച ബൗളിങ് യൂണിറ്റ് ഉള്ള ടീമുകള്‍ക്ക് എതിരെ ഇന്ത്യ വിയര്‍ക്കുന്നത് പവര്‍പ്ലേയില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിക്കാത്തിനാലെന്ന് സുനില്‍ ഗാവസ്‌കര്‍. 

ആദ്യ ആറ് ഓവറില്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് 2 ഫീല്‍ഡര്‍മാരാണ് ഉണ്ടാവുക. കഴിഞ്ഞ ഏതാനും ഐസിസി ടൂര്‍ണമെന്റുകളിലായി ഇന്ത്യക്ക് ആ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. അതിനാലാണ് നല്ല ബൗളര്‍മാരുള്ള കരുത്തരായ ടീമുകള്‍ക്കെതിരെ വരുമ്പോള്‍ ഇന്ത്യക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയാത്തത്. അതിന് മാറ്റം വരേണ്ടതുണ്ട്, സുനില്‍ ഗാവസ്‌കര്‍ പറയുന്നു. 

നല്ല ഫീല്‍ഡിങ്ങിന് കളി മാറ്റി മറിക്കാം 

ഫീല്‍ഡിങ്ങില്‍ അത്ഭുതം കാണിക്കാന്‍ കഴിയുന്ന കളിക്കാരും വേണം. ന്യൂസിലാന്‍ഡ് ഫീല്‍ഡ് ചെയ്ത വിധം, റണ്‍സ് സേവ് ചെയ്ത വിധം, ക്യാച്ച് എടുത്തത് എല്ലാം മികച്ചു നിന്നു. സാധാരണ നിലയിലായിരുന്നു അവരുടെ ആക്രമണം എങ്കിലും പിച്ചില്‍ നിന്ന് പിന്തുണ ഇല്ലെങ്കിലും നല്ല ഫീല്‍ഡിങ്ങിന് കളി മാറ്റി മറിക്കാന്‍ കഴിയും. 

ഇന്ത്യന്‍ ടീമിനെ നോക്കിയാല്‍ 3-4 മികച്ച ഫീല്‍ഡര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ റണ്‍സ് സേവ് ചെയ്യാനും ബൗണ്ടറി തടയാനും മറ്റുള്ളവരെ ആശ്രയിക്കാന്‍ ഇന്ത്യക്കാവുന്നില്ല എന്നും ഗാവസ്‌കര്‍ പറഞ്ഞു. ടീമില്‍ അടിക്കടി മാറ്റങ്ങള്‍ വരുത്തുന്നതും ശരിയല്ല. എല്ലാ മത്സരങ്ങളും തോറ്റ് നില്‍ക്കുകയല്ല ഇന്ത്യ. ആദ്യ രണ്ട് കളിയില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മികവ് കാണിക്കാനായില്ല. അതാണ് ഇന്ത്യയെ ഈ അവസ്ഥയിലാക്കിയത്. സമീപനം മാറ്റേണ്ടതുണ്ട് എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ ഓര്‍മിപ്പിക്കുന്നു.

News Now