സ്റ്റീവ് സ്മിത്തിനെതിരെ കൂവിയ ആരാധകരെ തടഞ്ഞത് എന്തിന്? കാരണം പറഞ്ഞ് വിരാട് കോഹ്‌ലി

അന്ന് അങ്ങനെ ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് കോഹ്‌ലി

വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്/ ഫോട്ടോ: ട്വിറ്റര്‍
Last Updated :20 January 2024, 8:34 am IST

അഡ്‌ലെയ്ഡ്: 2019 ലോകകപ്പില്‍ സ്റ്റീവ് സ്മിത്തിന് നേര്‍ക്ക് കൂവിയ ആരാധകരോട് കയ്യടിക്കാന്‍ ആവശ്യപ്പെട്ട കോഹ് ലിയുടെ പെരുമാറ്റം വലിയ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. അന്ന് അങ്ങനെ ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് കോഹ്‌ലി. 

ഒരു സംഭവം അവിടെ നടന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് നിങ്ങള്‍ തിരികെ വന്നത്. അതിന്റെ പേരില്‍ അനുഭവിക്കേണ്ടതെല്ലാം നിങ്ങള്‍ അനുഭവിച്ചു. ജീവിത കാലം മുഴുവന്‍ അതെല്ലാം അനുഭവിക്കേണ്ടതാണ് എന്ന് ഞാന്‍ കരുതുന്നില്ല. നമ്മള്‍ പരസ്പരം കളിക്കുമ്പോള്‍ അവിടെ മാനുഷികമായ കാര്യങ്ങള്‍ കൂടിയുണ്ട്, കോഹ് ലി പറയുന്നു. 

നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നു. ഐപിഎല്ലില്‍ വെച്ചും നമ്മള്‍ സംസാരിച്ചിരുന്നു. ഗ്രൗണ്ടില്‍ മത്സരാവേശം ഉണ്ടായിരിക്കും. എന്നാല്‍ അത് കൂടുതല്‍ മോശമായ രീതിയിലാവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ തിരിച്ചറിഞ്ഞ കാര്യങ്ങള്‍ അതെല്ലാമാണ്. ആ സമയത്ത് അവര്‍ അങ്ങനെ ചെയ്തത് ശരിയായില്ല എന്ന് എനിക്ക് തോന്നി, കോഹ് ലി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now