ഗാബ ടെസ്റ്റില്‍ വിന്‍ഡീസിനു ചരിത്ര വിജയം സമ്മാനിച്ച ബൗളിങ്

ഷമര്‍ ജോസഫ് Source by : എഎഫ്പി
Last Updated :10 February 2024, 5:27 pm IST

News Now

ലഖ്‌നൗ: വെസ്റ്റ് ഇന്‍ഡീസിന്റെ പുതിയ പേസ് സെന്‍സേഷന്‍ ഷമാര്‍ ജോസഫ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക്. താരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ട് പേസര്‍ മാര്‍ക് വുഡിന്റെ പകരക്കാരനായാണ് ഷമര്‍ ജോസഫിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്.

പരിക്കേറ്റതിനെ തുടര്‍ന്നാണ് മാര്‍ക് വുഡ് ഐപിഎല്ലില്‍ നിന്നു പിന്‍മാറിയത്. മൂന്ന് കോടി രൂപ ചെലവിട്ടാണ് ഷമറിനെ ലഖ്‌നൗ സ്വന്തമാക്കിയത്.

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിനു ചരിത്ര ടെസ്റ്റ് വിജയം സമ്മാനിച്ചാണ് ഷമര്‍ ശ്രദ്ധേയനായത്. താരത്തിന്റെ പേസിനു മുന്നില്‍ അടിതെറ്റി ഓസീസ്, ഗാബ ടെസ്റ്റിലാണ് തോല്‍വി വഴങ്ങിയത്.

രണ്ട് ടെസ്റ്റുകളില്‍ നിന്നു താരം 13 വിക്കറ്റുകളാണ് പരമ്പരയില്‍ വീഴ്ത്തിയത്. ഗാബയില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷമര്‍ ഓസീസിനെ തകര്‍ത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates