
News Now
'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

'എങ്ങനെയാണ് പ്രവര്ത്തിക്കേണ്ടതെന്ന് സര്ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല'; CMRL കേസില് മാത്യു കുഴല്നാടനെ തള്ളി ചെന്നിത്തല

ബുലവായോ: വെസ്റ്റ് ഇന്ഡീസ് ഇതിഹാസം ബ്രയാന് ലാറയുടെ 21 വര്ഷമായി തകര്ക്കപ്പെടാതെ നില്ക്കുന്ന റെക്കോര്ഡാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോര് (400 നോട്ടൗട്ട്) എന്ന നേട്ടം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഓരേയൊരു ക്വാഡ്രബിള് സെഞ്ച്വറിയും ഇതുതന്നെ. ഈ റെക്കോര്ഡിനു തൊട്ടരികിലെത്തിയിട്ടും അതുവേണ്ടെന്നു വച്ച വിയാന് മള്ഡറുടെ തീരുമാനം കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. സിംബാബ്വെക്കെതിരായ പോരാട്ടത്തില് താരം 367 റണ്സുമായി പുറത്താകാതെ നില്ക്കുകയായിരുന്നു. ഈ ഘട്ടത്തില് ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ഡിക്ലയര് ചെയ്തതോടെ 2004ല് ഇംഗ്ലണ്ടിനെതിരെ ലാറ നേടിയ 400 റണ്സ് തകര്ക്കപ്പെടാതെ നിന്നു. റെക്കോര്ഡിലേക്ക് 34 റണ്സ് മാത്രം അകലെയാണ് ദക്ഷിണാഫ്രിക്കയുടെ താത്കാലിക നായകന് കൂടിയായ മള്ഡറുടെ നിര്ണായക തീരുമാനം വന്നത്.
ലാറയുടെ റെക്കോര്ഡ് തകര്ക്കപ്പെടാതെ നില്ക്കട്ടെ എന്ന തീരുമാനമാണ് ഡിക്ലറേഷനു പിന്നിലെന്നു പറയുകയാണ് മള്ഡര്. ഇക്കാര്യം പരിശീലകനോടു സംസാരിച്ചതായും ടീമിനു പൊരുതാനുള്ള റണ്സ് ആവശ്യത്തിനുണ്ടെന്ന തിരിച്ചറിവും തീരുമാനത്തെ സാധൂകരിച്ചതായും മള്ഡര്.
'ഞാന് ഷുക്സിനോട് (പ്രോട്ടീസ് പരിശീലകന് ഷുക്രി കോണ്റാഡ്) സംസാരിച്ചിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്, ഇതിഹാസങ്ങള് വലിയ സ്കോറുകള് നിലനിര്ത്തട്ടെ- എന്നായിരുന്നു. എന്റെ വിധി മറ്റൊന്നായിരിക്കും. ബ്രയാന് ലാറ ആ റെക്കോര്ഡ് നിലനിര്ത്തണമെന്നാണ് ഞാന് ആഗ്രഹിച്ചത്. അതങ്ങിനെ തന്നെ നില്ക്കണം.'
'ഒന്നാമതായി ടീമിന് ആവശ്യത്തിനു റണ്സുണ്ട്. ഇനി ബൗള് ചെയ്യാമെന്നു കരുതി. മറ്റൊന്ന് ബ്രയാന് ലാറ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും വലിയ ഇതിഹാസമാണ്. ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം 400 റണ്സ് നേടിയത്. ലാറയെ പോലെ ഒരാളുടെ പേരില് തന്നെ ആ റെക്കോര്ഡ് നിലനില്ത്തുന്നത് വളരെ സവിശേഷതയുള്ള കാര്യവുമാണ്. എനിക്ക് ഇനിയും അവസരം ലഭിച്ചാലും ഞാന് ഇതു തന്നെയായിരിക്കും ചെയ്യുക'- മള്ഡര് വ്യക്തമാക്കി.
സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മള്ഡര് ചരിത്ര നേട്ടം വേണ്ടെന്നു വച്ചത്. ലഞ്ചിനു പിരിയുമ്പോള് മള്ഡര് 367 റണ്സുമായി പുറത്താകാതെ നില്ക്കുകയായിരുന്നു. 334 പന്തുകള് നേരിട്ട് 49 ഫോറും 4 സിക്സും സഹിതമായിരുന്നു താരത്തിന്റെ ഐതിഹാസിക ബാറ്റിങ്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 5 വിക്കറ്റ് നഷ്ടത്തില് 626 റണ്സെന്ന നിലയില് ഡിക്ലയര് ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ വ്യക്തിഗത സ്കോറെന്ന നേട്ടത്തില് മള്ഡര് എത്തി. താരം വിന്ഡീസ് ഇതിഹാസം ഗാരി സോബേഴ്സിന്റെ 365 റണ്സ് മറികടന്നു.
Summary
Wiaan Mulder, Brian Lara: Despite nearing Brian Lara's record 400, Wiaan Mulder declared the innings at 367*. South Africa coach Shukri Conrad praised Mulder's masterclass performance.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





