
'പന്തിന് വേണ്ടി യാചിക്കും'; ബൂമ്ര-ആന്ഡേഴ്സന് കൊമ്പുകോര്‍ക്കലില്‍ സ്റ്റെയ്ന്
നാല് നോ ബോളുകളോടെ 10 ഡെലിവറിയാണ് ആ ഒരൊറ്റ ഓവറില്‍ ബൂമ്ര എറിഞ്ഞത്

ലോര്‍ഡ്സ്: രണ്ടാം ടെസ്റ്റില്‍ പതിനൊന്നാമനായി ക്രീസിലേക്ക് എത്തിയ ജെയിംസ് ആന്‍ഡേഴ്സനെ ഷോര്‍ട്ട് പിച്ച് ഡെലിവറികളിലൂടെയാണ് ബൂമ്ര നേരിട്ടത്. നാല് നോ ബോളുകളോടെ 10 ഡെലിവറിയാണ് ആ ഒരൊറ്റ ഓവറില്‍ ബൂമ്ര എറിഞ്ഞത്.
ബൂമ്രയുടെ ആദ്യ ഡെലിവറി ആന്‍ഡേഴ്സന്റെ ഹെല്‍മറ്റിലടിച്ചു. ഇതോടെ താരത്തെ കണ്‍കഷന്‍ പരിശോധനയ്ക്ക് വിധേയനാക്കി. എന്നിട്ടും പിന്മാറാന് ബൂമ്ര തയ്യാറായില്ല. ആന്‍ഡേഴ്സന്റെ ശരീരത്തിന് നേര്‍ക്കാണ് ബൂമ്രയുടെ ഡെലിവറികള്‍ എത്തിയത്.
Jimmy gana be begging for the ball when Jasprit comes in to batâ¦
â Dale Steyn (@DaleSteyn62) August 14, 2021
ആന്‍ഡേഴ്സന്റെ നേര്‍ക്ക് എത്തിയ ബൂമ്രയുടെ ഡെലിവറികളെ ചൂണ്ടി ഡെയ്ല്‍ സ്റ്റെയ്നും പ്രതികരണവുമായി എത്തി. ബൂമ്ര ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ ബൗള്‍ ചെയ്യാന്‍ അവസരം തേടി ആന്ഡേഴ്സന് യാചിക്കുമെന്ന് ഉറപ്പാണെന്നാണ് സ്റ്റെയ്ന് പറയുന്നു.
16 പന്തുകളാണ് ലോര്‍ഡ്സിലെ ഒന്നാം ഇന്നിങ്സില്‍ ആന്ഡേഴ്സന് നേരിട്ടത്. എന്നാല്‍ അക്കൗണ്ട് തുറക്കാനായില്ല. ബൂമ്രയാണ് വിറപ്പിച്ചതെങ്കിലും ഷമിയാണ് ആന്‍ഡേഴ്സന്റെ വിക്കറ്റ് വീഴ്ത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



