ചഹലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതാണ് സെവാഗ് ചോദ്യം ചെയ്യുന്നത്

വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ചഹലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതാണ് സെവാഗ് ചോദ്യം ചെയ്യുന്നത്. 

ഒരു മത്സരത്തിന് ശേഷം നിങ്ങള്‍ ബൗളര്‍മാരെ തഴയുന്നു. എന്നാല്‍ നിങ്ങള്‍ കെ എല്‍ രാഹുലിന് നാല് മത്സരങ്ങള്‍ നല്‍കി. അഞ്ചാം മത്സരത്തിലാണ് രാഹുലിനെ പുറത്തിരുത്തിയത്. ബൂമ്ര നാല് കളിയില്‍ മോശമായെന്ന് കരുതുക. ബൂമ്രയേയും നിങ്ങള്‍ പുറത്തിരുത്തുമോ? ഇല്ല, നിങ്ങള്‍ പറയുക ബൂമ്ര മികച്ച ബൗളറാണെന്നും, തിരിച്ചു വരുമെന്നുമാവും, സെവാഗ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ആദ്യ മൂന്ന് കളിയിലും ചഹല്‍ ഇറങ്ങി. എന്നാല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതോടെ പിന്നെ വന്ന രണ്ട് മത്സരങ്ങളിലും ബെഞ്ചിലിരുന്നു. ആദ്യ ഏകദിനത്തില്‍ കുല്‍ദീപ് ആണ് ചഹലിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. എന്നാല്‍ 9 ഓവറില്‍ 68 റണ്‍സ് വഴങ്ങിയ കുല്‍ദീപിന് ആദ്യ ഏകദിനത്തില്‍ വിക്കറ്റും വീഴ്ത്താനായില്ല. 

കെ എല്‍ രാഹുലിലേക്ക് വന്നാല്‍ ടീം മാനേജ്‌മെന്റ് അര്‍പ്പിച്ച വിശ്വാസത്തിന് മറുപടി നല്‍കാനായി. ആദ്യ ഏകദിനത്തില്‍ തുടക്കത്തില്‍ പതറിയെങ്കിലും 43 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും പറത്തി 62 റണ്‍സ് ആണ് രാഹുല്‍ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates