രാജസ്ഥാന്‍ റോയല്‍സ് ഇനി മെസിയെ സ്വന്തമാക്കുമോ? കുമാര്‍ സംഗക്കാരയുടെ മറുപടി 

അടുത്ത മെഗാ താര ലേലത്തില്‍  ബാഴ്‌സ സൂപ്പര്‍ താരം മെസിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുമോ എന്നാണ് സംഗക്കാരയോട് ആരാധകനില്‍ നിന്ന് ചോദ്യം വന്നത്

മെസി, രാജസ്ഥാന്‍ റോയല്‍സ്/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST
Edited by :migrator

മുംബൈ: കഴിഞ്ഞ സീസണുകളിലെ നിരാശകള്‍ മറന്ന് പുതിയ തുടക്കത്തിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രമം. സഞ്ജു സാംസണിനെ നായകനായി പ്രഖ്യാപിച്ച രാജസ്ഥാന്‍ കുമാര്‍ സംഗക്കാരയെ എത്തിച്ചും നയം വ്യക്തമാക്കുന്നു. ഈ സമയം ആരാധകരില്‍ നിന്ന് വന്ന ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടി നല്‍കുകയാണ് താരം. 

അടുത്ത മെഗാ താര ലേലത്തില്‍  ബാഴ്‌സ സൂപ്പര്‍ താരം മെസിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുമോ എന്നാണ് സംഗക്കാരയോട് ആരാധകനില്‍ നിന്ന് ചോദ്യം വന്നത്. നിങ്ങള്‍ മെസിയെ കുറിച്ചാണോ പറയുന്നത്? അദ്ദേഹത്തെ പോലൊരു കളിക്കാരനെ സ്വന്തമാക്കാനാവുന്നത് നല്ല കാര്യമാണ്. അദ്ദേഹത്തിന്റെ കഴിവില്‍ എനിക്കുറപ്പുണ്ട്. ക്രിക്കറ്റ് കളിക്കാനും മെസിക്ക് ഉറപ്പായും കഴിയും, രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ സംഗക്കാര പറയുന്നു. 

നിലവില്‍ ഏറ്റവും നന്നായി കവര്‍ ഡ്രൈവ് കളിക്കുന്ന താരം ഏത് എന്നാണ് ആരാധകരില്‍ നിന്ന് സംഗക്കാരയ്ക്ക് നേരെയെത്തിയ മറ്റൊരു ചോദ്യം. ബെന്‍ സ്‌റ്റോക്ക്‌സ്, സഞ്ജു സാംസണ്‍ എന്നിവരുടെ പേരാണ് സംഗക്കാര ഇവിടെ പറഞ്ഞത്. വിരാട് കോഹ് ലിയുടെ കവര്‍ ഡ്രൈവിനേയും സംഗക്കാര പ്രശംസിച്ചു. 

ശിവം ദുബെയുടെ കവര്‍ ഡ്രൈവ് കാണാനും താന്‍ ഇഷ്ടപ്പെടുന്നു. എന്റെ പ്രിയപ്പെട്ട ഷോട്ടുകളില്‍ ഒന്നാണ് അത്. ഞാന്‍ കളിച്ചതിലും നന്നായി കവര്‍ ഡ്രൈവ് കളിക്കുന്ന ഒരുപാട് കളിക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും സംഗക്കാര പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now