
ടി20യില്‍ പുതു ചരിത്രമെഴുതി ടീം ഇന്ത്യ; ഒരിക്കലും മായാത്ത അനുപമ റെക്കോര്‍ഡ്
എലൈറ്റ് പട്ടികയില്‍ പാകിസ്ഥാന് രണ്ടാമത്

ഹരാരെ: ലോക ചാമ്പ്യന്മാരായതിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ. അന്താരാഷ്ട്ര ടി20യില്‍ 150 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ഒരിക്കലും മായ്ക്കാന്‍ സാധിക്കാത്ത അനുപമ റെക്കോര്‍ഡ്.
സിംബാബ്വെക്കെതിരായ മൂന്നാം ടി20യില്‍ വിജയിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടം. മത്സരത്തില്‍ ഇന്ത്യ 23 റണ്‍സ് വിജയമാണ് പിടിച്ചെടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
142 വിജയങ്ങളുമായി ചിരവൈരികളായ പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. 111 വിജയങ്ങളുമായി ന്യൂസിലന്‍ഡും 105 വിജയവുമായി ഓസ്ട്രേലിയയും മൂന്നും നാലും സ്ഥാനങ്ങളില്‍. ടി20 ലോകകപ്പ് ഫൈനലില്‍ നടാടെ എത്തിയ ദക്ഷിണാഫ്രിക്കയാണ് അഞ്ചാമത്. അവര്‍ക്ക് 104 ജയങ്ങള്‍.
അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കാനായാണ് ഇന്ത്യന്‍ ടീം സിംബാബ്വെയില് എത്തിയത്. ആദ്യ മത്സരത്തില്‍ അട്ടിമറി തോല്‍വി നേരിട്ട ഇന്ത്യ രണ്ടും മൂന്നും പോരാട്ടങ്ങള്‍ ജയിച്ച് മുന്നിലെത്തി. നാലാം മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന




