അവസാന ഓവറിൽ വേണ്ടത് 35 റൺസ്; തൂക്കിയടിച്ചത് ആറ് സിക്സുകൾ! അവിശ്വസനീയ വിജയം, കിരീടം
അവസാന ഓവറിൽ വേണ്ടത് 35 റൺസ്; തൂക്കിയടിച്ചത് ആറ് സിക്സുകൾ! അവിശ്വസനീയ വിജയം, കിരീടം

ഡബ്ലിൻ: ഒരോവറിലെ ആറ് പന്തുകളും സിക്സർ തൂക്കി മറ്റൊരു താരം കൂടി. അയർലൻഡിലെ എൽവിഎസ് ടി20 ക്രിക്കറ്റ് ഫൈനലിലാണ് അവസാന ഓവറിലെ ആറ് പന്തുകളും സിക്സർ തൂക്കി ബാലിമീന ക്ലബ് താരം ജോൺ ഗ്ലാസിന്റെ ഉജ്ജ്വല പ്രകടനം. ക്രെഗാഗിനെതിരെ ജയിക്കാൻ അവസാന ഓവറിൽ 35 റൺസ് വേണം എന്ന നിലയിൽ നിൽക്കെയായിരുന്നു താരത്തിന്റെ അവിശ്വസനീയ വെടിക്കെട്ട്.

ആദ്യം ബാറ്റ് ചെയ്ത ക്രെഗാഗ് 20 ഓവറിൽ 147 റൺസെടുത്തു. മറുപടിയിൽ ബാലിമീന 19 ഓവറിൽ 7ന് 113ൽ പരാജയം മുന്നിൽക്കണ്ടു നിൽക്കുകയായിരുന്നു. എന്നാൽ, 51 റൺസുമായി പുറത്താകാതെ നിന്ന ഗ്ലാസ് അവസാന ഓവറിലെ ഓരോ പന്തും ബൗണ്ടറിക്കു പുറത്തേക്കടിച്ച് ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.
കളിയുടെ 19ാം ഓവറിലും വ്യക്തമായ മേൽക്കൈ നിലനിർത്തിയ ക്രെഗാഗിനാകട്ടെ തോൽവി ഞെട്ടിക്കുന്നതുമായി. ജോൺ ഗ്ലാസിന്റെ സഹോദരൻ സാം ഗ്ലാസ് മത്സരത്തിൽ ബാലിമീനയ്ക്കായി ഹാട്രിക്കും നേടിയിരുന്നു. 87 റൺസുമായി പുറത്താകാതെ നിന്ന ജോൺ ഗ്ലാസ് തന്നെയാണു മാൻ ഓഫ് ദി മാച്ച്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

Related News