
64 പന്തില്‍ 121 റണ്‍സ്! തകര്‍പ്പന്‍ സെഞ്ച്വറിയുമായി ബിഗ് ബാഷില്‍ തീ പടര്‍ത്തി സ്മിത്ത്, ഗംഭീര തിരിച്ചു വരവ്
പെര്‍ത്ത് സ്കോച്ചേഴ്സിനെതിരായ പോരത്തില്‍ സിഡ്നി സിക്സേഴ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ്

സിഡ്നി: ബിഗ് ബാഷ് ലീഗിലേക്ക് സെഞ്ച്വറിയടിച്ച് തിരിച്ചെത്തി സ്റ്റീവ് സ്മിത്ത്. വെറും 58 പന്തില്‍ സെഞ്ച്വറിയടിച്ച സ്മിത്ത് മൊത്തം 64 പന്തില്‍ 121 റണ്‍സ് സ്വന്തമാക്കി പുറത്താകാതെ നിന്നു മൈതാനത്തെ തീപിടിപ്പിച്ചു. പെര്‍ത്ത് സ്കോച്ചേഴ്സിനെതിരെ സിഡ്നി സിക്സേഴ്സിനായാണ് മുന്‍ ഓസീസ് നായകന്റെ തിരിച്ചു വരവ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി നിശ്ചിത ഓവറില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 3 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ്. 7 സിക്സും 10 ഫോറും സഹിതമാണ് സ്മിത്ത് സെഞ്ച്വറിയിലെത്തിയത്.
ക്യാപ്റ്റന്‍ മോയിസസ് ഹെന്റിക്വസ് (46), ബെന്‍ ഡ്വാര്‍ഷുയിസ് (പുറത്താകാതെ 23) എന്നിവരും തിളങ്ങിയതോടെയാണ് ടീം കൂറ്റന്‍ സ്കോറിലെത്തിയത്.
നേരത്തെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായി സ്മിത്തിനെ വീണ്ടും നിയമിച്ചിരുന്നു. സ്ഥിരം നായകന് പാറ്റ് കമ്മിന്‍സിനു വിശ്രമം അനുവദിച്ചാണ് സെലക്ടര്‍മാര്‍ സ്മിത്തിനെ വീണ്ടും നായകനാക്കിയത്. ഇന്ത്യക്കെതിരായ പരമ്പരയിലാണ് സ്മിത്ത് ഫോമിലേക്ക് മടങ്ങിയെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



