
രാഹുലിനു വീണ്ടും പരിക്ക്, പാകിസ്ഥാനെതിരെ സഞ്ജുവിന് അവസരം?
രാഹുലിന്റെ അഭാവത്തില്‍ ആരാകും ടീമിലെത്തുക എന്നതും ആകാംക്ഷ നിറയ്ക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്

കൊളംബോ: കാലിന്റെ പരിക്കു മാറിയ ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിച്ച കെഎല്‍ രാഹുലിന് പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റു. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ താരം കളിക്കില്ലെന്നു പിന്നാലെ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കുകയും ചെയ്തു. നാളെ നടക്കുന്ന പാകിസ്ഥാനെതിരായ പോരാട്ടവും പിന്നാലെയുള്ള നേപ്പാളിനെതിരായ മത്സരവുമാണ് രാഹുലിനു നഷ്ടമാകുക.
രാഹുലിന്റെ അഭാവത്തില്‍ ആരാകും ടീമിലെത്തുക എന്നതും ആകാംക്ഷ നിറയ്ക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷനാണ്. മലയാളി താരം സഞ്ജു സാംസണ് റിസര്‍വ് താരമായും നില്ക്കുന്നു.
സഞ്ജു സാംസണ് ടീമിലെത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ അത് അത്ര എളുപ്പമല്ല. നിലവില്‍ 17 അംഗ ടീമിലെ താരങ്ങളില്‍ നിന്നാണ് അന്തിമ ഇലവനെ പ്രഖ്യാപിക്കുന്നത്. സഞ്ജു റിസര്‍വ് താരമാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നു രാഹുല്‍ വിട്ടുനില്ക്കുമ്പോള് സഞ്ജുവിനു അവസരം ലഭിക്കണം എന്നില്ല. പരിക്കേറ്റ് ടൂര്‍ണമെന്റ് മുഴുവന്‍ രാഹുലിനു നഷ്ടമായാല്‍ മാത്രമേ സഞ്ജുവിനെ 17 അംഗ പട്ടികയിലേക്ക് ഉള്‍പ്പെടുത്തു. അപ്പോള്‍ മാത്രമേ താരത്തിനു അന്തിമ ഇലവനില്‍ ഇടം ലഭിക്കാനുള്ള സാധ്യത നിലനില്ക്കുന്നുള്ളു.
അതേസമയം രാഹുല്‍ രണ്ട് മത്സരങ്ങള്‍ക്കു ശേഷം തിരിച്ചെത്തുമെന്നു ദ്രാവിഡ് വ്യക്തമാക്കി. സെപ്റ്റംബര്‍ നാലിനു രാഹുലിന്റെ ഫിറ്റ്നസ് സംബന്ധിച്ചു വിലയിരുത്തലുകള്‍ നടത്തുമെന്നും അതിനു ശേഷമായിരിക്കും മറ്റ് മത്സരങ്ങളിലെ താരത്തിന്റെ പങ്കാളിത്തം സംബന്ധിച്ചു തീരുമാനം എടുക്കുക എന്നും ദ്രാവിഡ് വ്യക്തമാക്കി. നിലവില്‍ താരത്തിന്റെ ഫിറ്റ്നസില്‍ നല്ല പുരോഗതിയുണ്ടെന്നും മുഖ്യ പരിശീലകന് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



