ആദ്യ പകുതിയില്‍ സിറ്റിയുടെ റുബന്‍ ഡയസ് വോള്‍വ്‌സിനു സെല്‍ഫ് ഗോള്‍ സമ്മാനിച്ചിരുന്നു. 13ാം മിനിറ്റിലായിരുന്നു ഈ ഓണ്‍ ഗോള്‍ വന്നത്

ഹ്വാങ് ഹി ചാന്‍/ ട്വിറ്റർ
Last Updated :20 January 2024, 9:25 am IST

News Now

ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അപരാജിത മുന്നേറ്റത്തിനു കടിഞ്ഞാണ്‍. സ്വന്തം തട്ടകത്തില്‍ വോള്‍വ്‌സ് സിറ്റിയെ 2-1നു അട്ടിമറിച്ചു. ആറ് തുടര്‍ വിജയങ്ങളുമായി എത്തിയ സിറ്റിയെ ദക്ഷിണ കൊറിയന്‍ താരം ഹ്വാങ് ഹി ചാന്‍ നേടിയ ഗോളാണ് വീഴ്ത്തിയത്. 

ആദ്യ പകുതിയില്‍ സിറ്റിയുടെ റുബന്‍ ഡയസ് വോള്‍വ്‌സിനു സെല്‍ഫ് ഗോള്‍ സമ്മാനിച്ചിരുന്നു. 13ാം മിനിറ്റിലായിരുന്നു ഈ ഓണ്‍ ഗോള്‍ വന്നത്. 

എന്നാല്‍ രണ്ടാം പകുതിയില്‍ ജൂലിയന്‍ അല്‍വാരസിലൂടെ സിറ്റി സമനില സ്വന്തമാക്കി. 58ാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളിലൂടെയാണ് താരം സിറ്റിയെ ഒപ്പമെത്തിച്ചത്. 

66ാം മിനിറ്റില്‍ പക്ഷേ അവരുടെ തിരിച്ചു വരാനുള്ള ശ്രമത്തിന്റെ കടക്കല്‍ ഹ്വാങ് ഹി ചാന്‍ കത്തി വച്ചു. താരത്തിന്റെ ഗോളില്‍ വോള്‍വ്‌സ് വീണ്ടും മുന്നിലെത്തി. ലീഡ് പ്രതിരോധിക്കാനും അവര്‍ക്കായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates