
വനിതാ ഏഷ്യാ കപ്പ് ടി20; യുഎഇയെ തകര്‍ത്ത് നേപ്പാള്‍
ഉദ്ഘാടന പോരില്‍ യുഎഇയെ 6 വിക്കറ്റിനു വീഴ്ത്തി
കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തിലെ ഉദ്ഘാടന പോരില്‍ നേപ്പാള്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. യുഎഇക്കെതിരായ പോരാട്ടത്തില്‍ അവര്‍ 6 വിക്കറ്റ് ജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത യുഎഇ വനിതകള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് മാത്രമാണ് എടുത്തത്. നേപ്പാള്‍ 16.1 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 118 റണ്‍സെടുത്തു വിജയിച്ചു.
45 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ സഞ്ജന ഖഡ്കയാണ് അവരുടെ ടോപ് സ്കോറര്‍. റുബിന ഛേത്രിയാണ് (10) രണ്ടക്കം കടന്ന മറ്റൊരു താരം. പൂജ മഹതോ 7 റണ്‍സുമായി പുറത്താകാതെ നിന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇക്കായി 36 റണ്‍സെടുത്ത ഖുഷി ശര്‍മയുടെ ബാറ്റിങാണ് അവരുടെ സ്കോര്‍ 100 കടത്തിയത്. കവിഷ ഇഗോദജെ 22 റണ്‍സെടുത്തു. സമെയ്ര ധര്‍ണിധര്‍ക (13), ക്യാപ്റ്റന്‍ ഇഷ ഒസ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
നേപ്പാളിനായി ഇന്ദു ബര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശബ്നം റോയ്, കൃതിക മരസിനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മൂന്ന് യുഎഇ താരങ്ങള്‍ റണ്ണൗട്ടായി.
WHAT TO READ NEXT

ഗുജറാത്ത് ടൈറ്റന്‍സ് ടീം സ്വന്തമാക്കാന്‍ അദാനി?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!



