വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 109 റണ്‍സ്

Women's Asia Cup T20
സഹ താരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ദീപ്തി ശര്‍മSource by : എക്സ്
Last Updated :19 July 2024, 8:48 pm IST

News Now

കൊളംബോ: വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍. 19.2 ഓവറില്‍ അവരുടെ പോരാട്ടം വെറും 108 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് ജയിക്കാന്‍ 109 റണ്‍സ്.

ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മയുടെ മികച്ച ബൗളിങാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്. രേണുക സിങ്, പൂജ വസ്ത്രാകര്‍, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാക് നിരയില്‍ സിദ്ര അമിന്‍ (25) ആണ് ടോപ് സ്‌കോറര്‍. ടുബ ഹസന്‍ 19 പന്തില്‍ 22 റണ്‍സെടുത്തു. 16 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 22 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഫാത്തിമ സനയാണ് സ്‌കോര്‍ 100 കടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates