
ഇന്ത്യന്‍ സ്പിന്നില്‍ കുരുങ്ങി ജപ്പാന് 57 റണ്‍സില്‍ ഓള് ഔട്ട്; പിടിച്ചു നിന്നത് 16കാരി!
ശ്രീ ചരണി 4 ഓവര്‍ 10 റണ്‍സ് 4 വിക്കറ്റ്

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് വേണ്ടത് വെറും 58 റണ്‍സ്. ആതിഥേയരായ ജപ്പാനെ ക്വാര്‍ട്ടറില്‍ 19.5 ഓവറില്‍ ഇന്ത്യ 57 റണ്‍സില്‍ ഓള് ഔട്ടാക്കി.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ജപ്പാന് ബാറ്റിങ് നിരയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 25 റണ്‍സെടുത്ത 16കാരി അയക കാറ്റോ സ്റ്റാഫോര്‍ഡാണ് സ്കോര്‍ 50 കടക്കുന്നതില്‍ നിര്‍ണായകമായത്. സഹ ഓപ്പണര്‍ ഹരുന ഇവാസാകിയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 10 റണ്‍സെടുത്തു. ജപ്പാന് ഇന്നിങ്സില്‍ ആകെ പിറന്നത് 3 ഫോറുകള്‍ മാത്രം.
ഏഷ്യാ കപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ശ്രീചരണിയാണ് ജപ്പാനെതിരെയും തിളങ്ങിയത്. താരം 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ഷെഫാലി വര്‍മ 2 വിക്കറ്റും ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
WHAT TO READ NEXT

സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ജെയിംസ് വിൻസ്, ആദ്യ താരം!
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
India vs Japan Asian Games 2026 women’s cricket quarterfinal
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




