
News Now
'മോഹൻലാൽ അഭിനയിക്കുകയാണെങ്കിൽ അതിന് പുതുമയില്ല, മമ്മൂട്ടി ചെയ്യുമ്പോഴാണ് പുതുമ വരുന്നത്'; 'അഴകിയ രാവണ'നെക്കുറിച്ച് കമൽ

Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ബര്മിങ്ഹാം: കോമണ്വെല്ത്ത് ഗെയിംസില് വനിതാ ടി20 ക്രിക്കറ്റിലെ ആദ്യ മത്സരം ഓസ്ട്രേലിയയും ഇന്ത്യയും തമ്മില്. കോമണ്വെല്ത്ത് ഗെയിംസില് ആദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സര ഇനമാവുന്നത്.
2022 ജൂലൈ 29നാണ് ഓസ്ട്രേലിയ-ഇന്ത്യ മത്സരം. ട്വന്റി20 ലോക ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ. ഇന്ത്യ റണ്ണറപ്പുകളും. ഓസ്ട്രേലിയക്ക് പിന്നാലെ പാകിസ്ഥാനെ ഇന്ത്യ നേരിടും. ഇന്ത്യ, പാകിസ്ഥാന്, ഓസ്ട്രേലിയ, ബാര്ബഡോസ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.
Some of #CricketT20âs fiercest rivalries will be rekindled at #B2022, with our full match schedule now available!
â Birmingham 2022 (@birminghamcg22) November 12, 2021
Which tickets are on your wishlist?
Find out more: https://t.co/wKfyqtOAX3 pic.twitter.com/lBIYL4jNDM
സൗത്ത് ആഫ്രിക്ക, ന്യൂസിലാന്ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള് ഗ്രൂപ്പ് ബിയിലും. ജൂലൈ 31നാണ് ഇന്ത്യ-പാകിസ്ഥാന് പോര്. ഓഗസ്റ്റ് ആറ് മുതലാണ് സെമി ഫൈനല് പോരാട്ടങ്ങള്. വെങ്കല മെഡലിനായുള്ള മത്സരവും ഫൈനലും ഏഴാം തിയതി നടക്കും.
1998ലെ കോലാലംപൂര് ഗെയിംസിലാണ് ഏറ്റവും ഒടുവില് ക്രിക്കറ്റ് മത്സര ഇനമായത്. 2022 ജൂലൈ 25 മുതല് ഓഗസ്റ്റ് എട്ട് വരെയാണ് കോമണ്വെല്ത്ത് ഗെയിംസ്. ബര്മിങ്ഹാം വേദിയാവുന്ന കോമണ്വെല്ത്ത് ഗെയിംസില് എഡ്ജ്ബാസ്റ്റനാണ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


