ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ...

Women's T20 World Cup 2024
പാകിസ്ഥാനെതിരായ പോരാട്ടം ജയിച്ച് മടങ്ങുന്ന ഇന്ത്യയുടെ മലയാളി താരം സജന സജീവനും ദീപ്തി ശർമയും
Last Updated :8 October 2024, 10:27 am IST

News Now

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യയുടെ സെമി സാധ്യതകള്‍ നിലവില്‍ തുലാസില്‍ നില്‍ക്കുന്നു. രണ്ടാം പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഹര്‍മന്‍പ്രീത് കൗറും സംഘവും തിരിച്ചെത്തിയെങ്കിലും ഇപ്പോഴും സെമി ഉറപ്പായിട്ടില്ല.

ഇന്ന് ന്യൂസിലന്‍ഡ്- ഓസ്‌ട്രേലിയ പോരാട്ടം നടക്കുമ്പോള്‍ കിവികള്‍ക്കായി ഇന്ത്യ കൈയടിക്കും. ഇന്ന് ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയെ വീഴ്ത്തുന്നതാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

ആദ്യ പോരില്‍ കിവികളോടു വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതാണ് ഇന്ത്യയുടെ സാധ്യതകള്‍ തുലാസില്‍ നിര്‍ത്തിയത്. നെറ്റ് റണ്‍റേറ്റില്‍ ഓസ്‌ട്രേലിയ രണ്ടാമതും ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തുമാണ്. ഇന്ത്യ -1.217 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്.

ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ

ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ ഇനിയുള്ള മത്സരങ്ങളില്‍ ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളെ വീഴ്ത്തണം. (ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തി കഴിഞ്ഞു) അങ്ങനെ സംഭവിച്ചാല്‍ താഴെ വിവരിക്കുന്ന സാധ്യതകളാണ് സെമിയിലേക്കുള്ള വഴി.

ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയെ വീഴ്ത്തിയാല്‍

ഓസീസിനെതിരെ കിവികള്‍ വിജയിച്ചാല്‍ നാലില്‍ നാല് വിജയവുമായി ന്യൂസിലന്‍ഡ് സെമി ഉറപ്പിക്കും. ഈ ഘട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്ത്തുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് നാലില്‍ മൂന്ന് ജയവുമായി നേരിട്ട് സെമി ഉറപ്പാക്കാം. ഓസ്‌ട്രേലിയക്ക് രണ്ട് ജയം മാത്രമാകും. അവര്‍ പുറത്താകും.

ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ വീഴ്ത്തിയാല്‍

ഈ ഘട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്ത്തിയാല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് മൂന്ന് ജയമായിരിക്കും. അപ്പോള്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം ഇന്ത്യയെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates