മൂന്ന് ടെസ്റ്റുകളില്‍ ഒരെണ്ണത്തില്‍ കൂടി ഇംഗ്ലണ്ടിന് ജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് മുന്‍പിലെ സാധ്യതകള്‍ അടയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:40 am IST

News Now

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ തോല്‍വിയിലേക്ക് വീണതോടെ വലിയ പ്രഹരമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നേരിടേണ്ടി വരുന്നത്. ഒന്നാം സ്ഥാനത്ത് നിന്നും നാലാമതേക്കാണ് ഇന്ത്യ വീണത്. ഇനിയുള്ള ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ...

മൂന്ന് ടെസ്റ്റുകളില്‍ ഒരെണ്ണത്തില്‍ കൂടി ഇംഗ്ലണ്ടിന് ജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് മുന്‍പിലെ സാധ്യതകള്‍ അടയും. ഇനിയുള്ള മൂന്ന് ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ ജയിക്കുകയും ഒരെണ്ണം സമനിലയെങ്കിലും ആക്കുകയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താന്‍ ഇന്ത്യക്ക് മുന്‍പില്‍ ഇനിയുള്ള വഴികള്‍. 

70.2 പോയിന്റ് ശരാശരിയുമായാണ് ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്. 70 പോയിന്റ് ശരാശരിയുമായി ന്യൂസിലാന്‍ഡ് ആണ് രണ്ടാമത്. 69.2 ശരാശരിയുമായി ഓസ്‌ട്രേലിയ മൂന്നാമത്. 

പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിന്റേയും വേദി ചെന്നൈയാണ്. 3-1ന് പരമ്പര സ്വന്തമാക്കുക എന്നത് ഈ നിലയില്‍ ഇന്ത്യക്ക് കടുപ്പമാണ്. ഫെബ്രുവരി 13ന് ആരംഭിക്കുന്ന ചെന്നൈ ടെസ്റ്റ് കടന്നു കഴിഞ്ഞാല്‍, രാത്രി പകല്‍ ടെസ്റ്റാണ് അഹമ്മദാബാദില്‍ കാത്തിരിക്കുന്നത്. ഇത് ഇന്ത്യക്ക് മുന്‍പില്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates