ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: 14 പോയിന്റോടെ ഒന്നാം സ്ഥാനം പിടിച്ച് ഇന്ത്യ, രണ്ട് പോയിന്റ് നഷ്ടം
ലോഡ്സിലെ ഇംഗ്ലണ്ടിനെതിരായ 151 റണ്‍സ് ജയമാണ് ഇന്ത്യയെ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തിച്ചത്

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് ഇന്ത്യ. 14 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലോഡ്സിലെ ഇംഗ്ലണ്ടിനെതിരായ 151 റണ്‍സ് ജയമാണ് ഇന്ത്യയെ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തിച്ചത്.
മഴ കളിമുടക്കിയ ആദ്യ ടെസ്റ്റില്‍ നാല് പോയിന്റ് വീതമാണ് ഇന്ത്യക്കും ഇംഗ്ലണ്ടിനും ലഭിച്ചത്. രണ്ടാം ടെസ്റ്റില്‍ ജയം പിടിച്ചതോടെ ഇന്ത്യക്ക് 12 പോയിന്റ് ലഭിച്ചു. ഇതോടെ 16 പോയിന്റാണ് ഇന്ത്യക്ക് ആകെ ലഭിക്കേണ്ടത്. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയായി ഇന്ത്യയുടെ രണ്ട് പോയിന്റ് പിന്‍വലിച്ചിരുന്നു.
ഒരു ടെസ്റ്റ് മത്സരം ജയിച്ചാല്‍ 12 പോയിന്റാണ് ലഭിക്കുക. ടൈ ആയാല്‍ ആറ് പോയിന്റ് വീതം ഇരു ടീമിനും. ഡ്രോ ആയാല്‍ രണ്ട് ടീമിനും നാല് പോയിന്റ് വീതം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാനാണ് ഇന്ത്യക്ക് പിന്നില്‍.
12 പോയിന്റാണ് പാകിസ്ഥാനുള്ളത്. വിന്‍ഡിസിന് എതിരായ രണ്ടാം ടെസ്റ്റില്‍ 109 റണ്‍സിന് പാകിസ്ഥാന് ജയം പിടിക്കുകയും പരമ്പര 1-1ന് സമനിലയിലാക്കുകയും ചെയ്തതോടെയാണ് ഇത്. വെസ്റ്റ് ഇന്‍ഡീസിനും 12 പോയിന്റുണ്ട്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് വിന്‍ഡിസ് ജയിച്ചിരുന്നു.
രണ്ട് പോയിന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ രണ്ട് പോയിന്റും കുറവ് ഓവര്‍ നിരക്കിനെ തുടര്‍ന്ന് നഷ്ടമായിരുന്നു. 2023 വരെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചാമ്പ്യനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് അഭിജിത് ദീപ്കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

Related News

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് അഭിജിത് ദീപ്കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
