News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ന്യൂഡല്ഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യന്ഷിപ്പില് ഇന്ത്യക്ക് രണ്ടാം സ്വര്ണം. സവിറ്റി ബുറയാണ് ലോക ചാമ്പ്യനായത്. 81 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യ സ്വര്ണം നേടി ജേതാവായത്. ഫൈനലില് ചൈനീസ് താരം വാങ് ലിനയെയാണ് സവിറ്റി ബുറ തോല്പിച്ചത്.
വാശിയേറിയ ഫൈനലില് പിന്നില് നിന്ന ശേഷം തിരിച്ചടിച്ചാണ് സവീറ്റി വിജയം നേടിയത്. 4-3 എന്ന സ്കോറിനാണ് ഇന്ത്യന് താരത്തിന്റെ വിജയം. 2014 ലോക ചാമ്പ്യന്ഷിപ്പില് താരം വെള്ളി മെഡല് നേടിയിരുന്നു. 2022 ഏഷ്യന് ചാമ്പ്യന്ഷിപ്പില് സ്വര്ണം നേടിയ ആത്മവിശ്വാസത്തിലാണ് താരം ഫൈനല് കളിക്കാനിറങ്ങിയത്. സവീറ്റിയ്ക്ക് മുന്പ് 48 കിലോഗ്രാം വിഭാഗത്തില് നീതു ഘന്ഘാസും സ്വര്ണം നേടിയിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


