
ഇനി ഷാബി അലോണ്‍സോയുടെ ഊഴം! ചെല്‍സി രക്ഷപ്പെടുമോ?
ഷാബി അലോണ്‍സോ ചെല്‍സിയുടെ പുതിയ പരിശീലകന്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി മുന്‍ റയല്‍ മാഡ്രിഡ്, ബയര്‍ ലെവര്കൂസന് കോച്ച് ഷാബി അലോണ്‍സോയെ പുതിയ പരിശീലകനായി നിയമിച്ചു. നാല് വര്‍ഷത്തെ കരാറിലാണ് ഷാബി ചെല്‍സിയുടെ ഡഗൗട്ടിലേക്കെത്തുന്നത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തുന്ന ആറാമത്തെ സ്ഥിര പരിശീലകനാണ് ഷാബി. തോമസ് ടുക്കല്‍, ഗ്രഹാം പോട്ടര്‍, മൗറീസിയോ പൊചെറ്റിനോ, എന്‍സോ മരെസ്ക്ക, ലിയാം റോസെനിയോര്‍ എന്നിവരാണ് നേരത്തെ ടീമിനെ പരിശീലിപ്പിച്ചവര്‍. ഒരാള്‍ക്കും അധിക കാലം ടീമില്‍ തുടരാനായില്ല. ഈ സീസണില്‍ മാത്രം രണ്ട് പരിശീലകരെയാണ് ടീം പുറത്താക്കിയത്.
WHAT TO READ NEXT

ധോനിയുടെ വിരമിക്കൽ പോരാട്ടം? ജയം തേടി ചെന്നൈ, ഹൈദരാബാദ്
ഈ സീസണില്‍ ടീമിന്റെ പ്രകടനം ദയനീയമാണ്. കഴിഞ്ഞ ദിവസം ഏക കിരീട പ്രതീക്ഷയായിരുന്ന എഫ്എ കപ്പിലും ടീം ഫൈനലില്‍ തോറ്റിരുന്നു. പിന്നാലെയാണ് ക്ലബ് ഔദ്യോഗികമായി ഷാബിയുടെ നിയമനം സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും.
ബയര്‍ ലെവര്‍കൂസനെ ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിച്ചതിന്റെ പകിട്ടുമായാണ് ഷാബി ഈ സീസണിന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച മികവ് താരത്തിനു ടീമിലുണ്ടാക്കാന്‍ ആയില്ല. ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിനു കസേര തെറിച്ചിരുന്നു. പിന്നീട് മറ്റൊരു ടീമിന്റേയും കോച്ചായി സ്പാനിഷ് ഇതിഹാസം സ്ഥാനമേറ്റിരുന്നില്ല. അതിനിടെയാണ് അപ്രതീക്ഷിതമായി ചെല്‍സിയുടെ പരിശീലക സ്ഥാനത്തേക്കുള്ള വരവ്.
WHAT TO READ NEXT

12 കളി 43 സിക്സുകൾ! ചരിത്രമെഴുതി വൈഭവ് സൂര്യവംശി, റെക്കോർഡ്
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Chelsea on Sunday announced the appointment of Xabi Alonso as the club’s new manager
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


