
പീഡന കേസുകള്‍, ഇന്ത്യന്‍ പേസര്‍ യഷ് ദയാലിന് അടുത്ത അടി; യുപി ടി20 ലീഗില്‍ വിലക്ക്
താരത്തിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

ലഖ്‌നൗ: പീഡന പരാതിയെ തുടര്‍ന്നു കേസില്‍ പെട്ട ഇന്ത്യന്‍ പേസര്‍ യഷ് ദയലിനു മറ്റൊരു തിരിച്ചടി. വരാനരിക്കുന്ന യുപി ട20 ലീഗില്‍ താരത്തിനു വിലക്ക്. ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് സമീപ കാലത്ത് താരത്തിനെതിരെ പരാതി നല്‍കിയത്.
യുപി ടി20 ലീഗില്‍ ഗോരഖ്പുര്‍ ലയണ്‍സിന്റെ താരമാണ്. 7 ലക്ഷത്തിനാണ് മെഗാ ലേലത്തില്‍ താരത്തെ ടീം സ്വന്തമാക്കിയത്. എന്നാല്‍ പീഡന പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടതോടെ താരത്തെ വിലക്കാന്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പിന്നാലെ പൊലീസ് കേസെടുത്തു. താരത്തിനെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. സമാന പരാതികളുമായി മറ്റ് ചില യുവതികളും രംഗത്തെത്തി. 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സമീപ ദിവസങ്ങളിൽ പോക്സോ കേസുമെടുത്തിട്ടുണ്ട്.
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

Summary
Yash Dayal was signed for Rs 7 lakh by the Gorakhpur Lions team for the third edition of the UP T20 League, which is set to start on August 17.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'അച്ഛനെയും അമ്മയെയും ഒരു മുറിയിൽ പൂട്ടിയിട്ടു, കരയിപ്പിച്ചത് അങ്ങനെ'; 'കാഴ്ച'യിലെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് യഷ് മാളവ്യ

'കൊച്ചുണ്ടാപ്രി അല്ലേ അത്! വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും മമ്മൂക്ക ചോദിച്ചു'; യഷ് മാളവ്യ പറയുന്നു


