യശസ്വി ജയ്‌സ്വാള്‍ 179 നോട്ടൗട്ട്; ആറ് വിക്കറ്റുകള്‍ നഷ്ടം, ഒന്നാം ദിനം ഇന്ത്യ 336 റണ്‍സ്

17 ഫോറും അഞ്ച് സിക്‌സും സഹിതമാണ് യശസ്വിയുടെ ബാറ്റിങ്

യശസ്വി ജയ്‌സ്വാള്‍Source by : പിടിഐ
Last Updated :2 February 2024, 5:11 pm IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ദിനത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ നിര്‍ണായക സെഞ്ച്വറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. താരം ഒരറ്റത്ത് നിലയുറപ്പിച്ചു നിന്നത് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

കളി നിര്‍ത്തുമ്പോള്‍ 179 റണ്‍സുമായി കന്നി അര്‍ധ ശതക പ്രതീക്ഷയില്‍ യശസ്വി ക്രീസില്‍ തുടരുന്നു. 17 ഫോറും അഞ്ച് സിക്‌സും സഹിതമാണ് യശസ്വിയുടെ ബാറ്റിങ്. യശസ്വിക്കൊപ്പം രവിചന്ദ്രന്‍ അശ്വിനാണ് ക്രീസില്‍. അശ്വിന്‍ അഞ്ച് റണ്‍സെടുത്തു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (14), ശുഭ്മാന്‍ ഗില്‍ (34), ശ്രേയസ് അയ്യര്‍ (27), രജത് പടിദാര്‍ (32), അക്ഷര്‍ പട്ടേല്‍ (27), ശ്രീകര്‍ ഭരത് (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

കന്നി ടെസ്റ്റ് കളിക്കാനിറങ്ങിയ രജത് പടിദാര്‍ മികച്ച രീതിയില്‍ തുടങ്ങി. എന്നാല്‍ നാലാം വിക്കറ്റായി താരം മടങ്ങി. രഹാന്‍ അഹമദിനാണ് വിക്കറ്റ്.

ഇംഗ്ലണ്ടിനായി കന്നി ടെസ്റ്റ് കളിച്ച ഷൊയ്ബ് ബഷീര്‍, രഹാന്‍ അഹമദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജെയിംസ് ആന്‍ഡേഴ്‌സന്‍, ടോം ഹാര്‍ട്‌ലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now